Latest NewsNEWS

എന്റെ ജീവിതത്തിലെ പുരുഷന്‍, യാത്രകളിലെ എന്റെ പങ്കാളി, ഞാന്‍ അശാന്തയാകുമ്പോഴും ശാന്തമായി നിലകൊള്ളുന്നയാള്‍, എന്റെ സമാധാനത്തിന്റെ പ്രതീകം ; രഞ്ജിനി ജോസ് പറയുന്നു

ആലാപന മികവിലൂടെയും അഭിനയത്തിലൂടെയും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഗായികയാണ് രഞ്ജിനി ജോസ്. പാട്ടിനെ ജീവനു തുല്യം സ്നേഹിക്കുന്ന താരം മലയാളം, തെലുങ്ക് , കന്നട, ഹിന്ദി, ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവക്കാറുള്ള രഞ്ജിനി ഇപ്പോള്‍ അച്ഛന്‍ ബാബു ജോസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്.

ലോകത്തില്‍ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് അച്ഛനെന്നും തന്റെ ജീവിതത്തിലെ പുരുഷനും യാത്രകളിലെ പങ്കാളിയും ഊര്‍ജവും മാര്‍ഗനിര്‍ദേശിയും സമാധാനത്തിന്റെ പ്രതീകവും എല്ലാം തന്റെ അച്ഛനാണെന്ന് രഞ്ജിനി പറയുന്നു. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ജീവിതത്തില്‍ എന്താകുമായിരുന്നുവെന്ന് അറിയില്ലായിരുന്നെന്നും രഞ്ജിനി ഒരു കുറിപ്പിലൂടെ തുറന്ന് പറയുന്നു.

ഈ ലോക്ഡൗണ്‍ കഴിയുമ്പോള്‍ മുന്‍പു ചെയ്തിരുന്നതു പോലെ തന്നെ തങ്ങള്‍ ബാഗുകള്‍ പായ്ക്ക് ചെയ്തു വീണ്ടും യാത്രകള്‍ക്കൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും കാരണം അച്ഛനില്ലാതെ തന്റെ ഒരു യാത്രയും പൂര്‍ണതയിലേക്കെത്തില്ല എന്നും താരം പറയുന്നു.

രഞ്ജിനി പങ്കുവച്ച കുറിപ്പ്

‘എന്റെ ജീവിതത്തിലെ പുരുഷന്‍. യാത്രകളിലെ എന്റെ പങ്കാളി, എന്റെ ഊര്‍ജം. ഞാന്‍ അശാന്തയാകുമ്പോഴും ശാന്തമായി നിലകൊള്ളുന്നയാള്‍. എന്റെ മാര്‍ഗനിര്‍ദേശി, എന്റെ സമാധാനത്തിന്റെ പ്രതീകം, അച്ഛന്‍ ഇല്ലായിരുന്നെങ്കല്‍ ഞാന്‍ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാന്‍ എന്തൊക്കെ മണ്ടത്തരം ചെയ്താലും അച്ഛനതെല്ലാം നിശബ്ദായി കണ്ടിരിക്കും. ഞാന്‍ വിചാരിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അച്ഛന്‍ തരുന്ന ആ അഞ്ചു മിനിട്ടു നേരത്തെ ഉപദേശം എനിക്കെല്ലാം മനസിലാക്കി തരും. അത് കണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്. അച്ഛന്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് എനിക്കറിയില്ല. ഞാനും അമ്മയും പൊട്ടിത്തെറിച്ചാലും വീട്ടിലെ സമാധാനമാണ് അച്ഛന്‍.

ഇന്ന് എന്റെ അച്ഛന് ഏറ്റവും ശാന്തവും സമാധാനപരവുമായ ജന്മദിനം ഞാന്‍ ആശംസിക്കുകയാണ്. ഈ ലോക്ഡൗണിന്റെ കഴിയുമ്പോള്‍ ഇതിനു മുന്‍പു ചെയ്തിരുന്നതു പോലെ തന്നെ ഞങ്ങള്‍ ബാഗുകള്‍ പായ്ക്ക് ചെയ്തു വീണ്ടും യാത്രകള്‍ക്കൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം നിങ്ങളില്ലാതെ എന്റെ ഒരു യാത്രയും പൂര്‍ണതയിലേക്കെത്തില്ല അച്ഛാ. ഞാന്‍ അച്ഛനെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് എനിക്കു വാക്കുകള്‍ കൊണ്ടു പറയാനാവില്ല. ഡാഡിക്ക് എല്ലാവിധ ശാന്തിയും സമാധാനവും ആശംസിക്കുന്നു. പൂര്‍ണാരോഗ്യത്തോടെയിരിക്കാന്‍ സാധിക്കട്ടെ. അച്ഛന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു തരാന്‍ ഈ മകള്‍ ഇവിടെയുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button