
ഹിന്ദി തമിഴ് സിനിമകള്‍ക്ക് പിന്നാലെ ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് മലയാള സിനിമയില്‍. ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന സിനിമയായ സൂഫിയും സുജാതയും ഓണ്റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ ഇതിനെതിരെ തിയറ്റര്‍ സംഘടകള്‍ രംഗത്ത്. ജയസൂര്യയ്ക്കും വിജയ് ബാബുവിനുമെതിരെ വിമര്‍ശനവുമായി എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ഇവരുടെ ഒരു സിനിമയും ഇനി കേരളത്തിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു.
ലോക് ഡൗണിനെത്തുടര്‍ന്ന് സിനിമാമേഖല ഒന്നടങ്കം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുമ്ബോള്‍ ചതിയാണ് ജയസൂര്യയും വിജയ് ബാബുവും ചെയ്യുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. 67 ദിവസമായിരിക്കുകയാണ് കേരളത്തിലെ തിയേറ്ററുകള്‍ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട്. മുന്‍പ് റിലീസ് ചെയ്ത സിനിമകളാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കൊടുക്കുന്നതെങ്കില്‍ അതില്‍ ന്യായമുണ്ട്. എന്നാല്‍ സിനിമാമേഖലയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമെല്ലാം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ സമയത്ത് ഒന്നോ രണ്ടോ വ്യക്തികള്‍ ഒരു സിനിമ വേറെ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു എന്ന് പറയുന്നത് സിനിമാ വ്യവസായത്തോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണെന്ന് ലിബര്‍ട്ടി ബഷീര്‍ മാതൃഭൂമിയോട് പ്രതികരിച്ചു.
അതിലൊരു വ്യക്തി മലയാള സിനിമയില്‍ നിന്ന് കോടിക്കണക്കിന് രൂപ ലാഭം കൊയ്ത തീയേറ്റര്‍ ഉടമയാണ്. തീയേറ്ററുകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഓടിച്ച് കൊണ്ട് ഹിറ്റുകള്‍ നേടിയ നിര്‍മാതാവാണ്. അങ്ങനെ ഒരു വ്യക്തി തന്റെ ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്നുള്ളത് ഉറപ്പാണ്. ആരൊക്കെ ഇതിന് പിന്തുണയുമായി വന്നാലും അതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments