സട്രെച്ച് മാര്‍ക്കുകള്‍ പുറത്തു കാണിക്കാന്‍ നാണിക്കുകയും ഭയക്കുകയും ചെയ്യുന്നവര്‍ക്ക് മറുപടിയുമായി അമേരിക്കന്‍ ടെലിവിഷന്‍ താരം കെയ്ലി ജെന്നര്‍. താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. സ്ട്രെച്ച്മാര്‍ക്കുകളുള്ള മാറിടത്തിന്റെ ചിത്രമാണ് കെയ്ലി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ട്രെച്ച്മാര്‍ക്കുകളെ ഭയക്കേണ്ടതില്ല എന്ന തരത്തിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.
മകള്‍ സ്റ്റോമി വെബ്സ്റ്ററിന് ജന്മം നല്കിയ സമയത്ത് തന്റെ മാറിടങ്ങളില്‍ സ്ട്രെച്ച്മാര്ക്കുകളുണ്ട്, വയറോ അരക്കെട്ടോ മുമ്ബത്തേതു പോലെയല്ല, പിന്‍ഭാഗവും തുടകളും വലുതായി. ഞാന്‍ അതെല്ലാം സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ആത്മവിശ്വാസം തിരികെ ലഭിച്ചു എന്ന് കെയ്ലി ജെന്നര്‍ മുമ്പ് പറഞ്ഞിരുന്നു.
Post Your Comments