മലയാള സിനിമയില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും സൂപ്പര്‍ ഹീറോയിനായി തിളങ്ങിയ നയന്‍താര, അസിന് തുടങ്ങിയവരുടെ ലിസ്റ്റിലാണ് ഇപ്പോള്‍ അനു ഇമ്മാനുവലിന്റെയും സ്ഥാനം. ‘സ്വപ്ന സഞ്ചാരി’ എന്ന സിനിമയില്‍ ബാലതാരമായി തുടങ്ങിയ സിനിമാ കരിയര്‍ അനുവിനെ കൊണ്ടെത്തിച്ചത് തെന്നിന്ത്യയിലെ ഇപ്പോഴത്തെ സ്റ്റാര്‍ നായിക എന്ന നിലയിലാണ്. മലയാളത്തില്‍ നിന്ന് ഇടവേളയെടുത്ത് തമിഴിലും തെലുങ്കിലും സജീവമായി കൊണ്ടിരിക്കുന്ന താരം തന്റെ അടുത്ത മലയാള സിനിമ വൈകാതെ തന്നെയുണ്ടാകും എന്ന് തുറന്നു പറയുകയാണ്. സിനിമയ്ക്ക് പുറത്തെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും താരം മനസ്സ് തുറക്കുകയാണ്. അമ്മയാണ് തന്റെ കരുത്തെന്നും ജീവിതത്തില്‍ താന്‍ വിശ്വസിക്കുന്ന ഒരേയൊരാള്‍ അമ്മ മാത്രമാണെന്നും ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ അനു ഇമ്മാനുവല്‍ വ്യക്തമാക്കുന്നു.
“നല്ലൊരു ടീമും സിനിമയും വന്നാല്‍ തീര്‍ച്ചയായും എത്രയും വേഗം മലയാളത്തില്‍ ഒരു സിനിമയുണ്ടാകും. ഞാനും കാത്തിരിക്കുകയാണ് ഒരു മലയാളം സിനിമയ്ക്ക് വേണ്ടി. വളരെ എക്സൈറ്റിംഗായ ഒരു സിനിമയുടെ ഒരുക്കത്തിലാണ്. പക്ഷെ ഇപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയില്ല”.
“ഞാന്‍ ഏറ്റവും വിശ്വസിക്കുന്നത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായ അമ്മയെ തന്നെ. എത്ര ദൂരെയാണെങ്കിലും ഞങ്ങള്‍ തമ്മില്‍ എല്ലാ ദിവസവും സംസാരിക്കും. അമ്മയാണ് എന്റെ ജീവന്”. അനു ഇമ്മാനുവല്‍ പറയുന്നു.
Post Your Comments