Latest NewsNEWS

ഒന്നാം പിറന്നാളില്‍ പിങ്ക് ഫ്രോക്കില്‍ മാലാഖയായി ധ്യാനിന്റെ ആരാധ്യ

മലാളികളുടെ പ്രിയ നടന്‍ ശ്രീനിവാസന്റെ മകനും നടനും സംവിധായകനും തിരക്കഥാകൃത്തുമായ ധ്യാന്‍ ശ്രീനിവാസന്റെ മകള്‍ ആരാധ്യയുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുത്തച്ഛന്‍ ശ്രീനിവാസനും ഭാര്യ വിമലയ്ക്കുമൊപ്പം പിങ്ക് ഫ്രോക്കില്‍ മാലാഖയെപ്പോലെയാണ് ആരാധ്യ ചിത്രത്തില്‍ ഉള്ളത്. ബലൂണുകള്‍ കൊണ്ടുള്ള അലങ്കാരവും, കേക്കും കപ്പ്‌കേക്കുകളുമൊക്കെയായി ഗംഭീരമായിട്ടാണ് ആരാധ്യയുടെ ആദ്യ പിറന്നാള്‍ ആഘോഷമാക്കിയത്. 2017 ഏപ്രിലിലാണ് കോട്ടയം സ്വദേശിനിയായ അര്‍പിതയെ ധ്യാന്‍ വിവാഹം കഴിച്ചത്.

ധ്യാനിന്റെതായി പുറത്തു വരാന്‍ പോകുന്നത് പൊളി ഷെട്ടി തിരക്കഥ എഴുതി അഭിനയിച്ച തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയ എന്ന ചിത്രത്തിന്റെ റീമേക്കാണ്. ചിത്രത്തില്‍ ഡിറ്റക്റ്റീവ് ഏജന്റ് ആകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടുള്ള താരത്തിന്റെ പുതിയ മേക്കോവര്‍ ഏറെ ചര്‍ച്ചയായിരുന്നു. നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുകയാണ്.

shortlink

Related Articles

Post Your Comments


Back to top button