ദളപതി വിജയ് നായകനായെത്തിയ ആറ്റ്ലി ചിത്രമാണ് ബിഗില്‍. ഈ ചിത്രത്തിന് വേണ്ടി സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ ഒരുക്കിയ ഗാനങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളില്‍ ഒന്നായിരുന്നു ദളപതി വിജയ് തന്നെ ആലപിച്ച വെറിത്തനം എന്ന ഗാനവും. അപ്പോള്‍ ആ ഗാനത്തെ കറിച്ചും താന്‍ എങ്ങനെ ഒരു വിജയ് ആരാധകനായെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഗായികയും നടിയുമായ ആന്‍ഡ്രിയ ജെര്‍മിയ.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് വിജയ് യും ആന്‍ഡ്രിയയും ഇപ്പോള്‍ ഒരുമിച്ച് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മാസ്റ്റര്‍. ചിത്രീകരണത്തിനിടെ ഒരു ദിവസം വിജയ് വെറിത്തനം ഗാനത്തെ കുറിച്ച് സെറ്റില്‍ സംസാരിച്ചു. എന്നാല്‍ താന്‍ ബിഗില്‍ കണ്ടിട്ടില്ല എന്നത് കൊണ്ട് ഗൂഗിള്‍ സെര്‍ച് ചെയ്ത് അടുത്ത ദിവസം തന്നെ ആ ഗാനം കാണുകയായിരുന്നുവെന്നാണ് ആന്‍ഡ്രിയ പറയുന്നത്.
ആ ഗാനം കണ്ടതിനു ശേഷം താന്‍ വിജയ് യോട് അദ്ദേഹമത് നന്നായി പാടിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ വെറിത്തനം എന്ന ഗാനം അത് വരെ കേട്ടിരുന്നില്ല എന്ന ആന്‍ഡ്രിയയുടെ വാക്കുകള്‍ കേട്ട് ഞെട്ടിയ വിജയ് ചോദിച്ചത് ആന്‍ഡ്രിയ തമിഴ് നാട്ടില്‍ തന്നെയാണോ ജീവിക്കുന്നത് എന്നായിരുന്നു. മാത്രവുമല്ല ഇനി നമ്മള്‍ ഒരുമിച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പാടിയ ഗൂഗിള്‍ ഗൂഗിള്‍ എന്ന പാട്ടെങ്കിലും ഓര്‍മ്മയുണ്ടോ എന്നും വിജയ് ചോദിച്ചതായും ആന്‍ഡ്രിയ പറയുന്നു. മാസ്റ്ററില്‍ ഒരുമിച്ചു അഭിനയിച്ചതിന് ശേഷം താന്‍ വിജയ് ആരാധികയായി മാറിയെന്നും ആന്‍ഡ്രിയ പറയുന്നു
.
Post Your Comments