ഇന്ത്യയില് ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോൺ താരമായി കരിയർ തുടങ്ങിയ സണ്ണി മുഖ്യധാര സിനിമകളുടെ ഭാഗമാകുകയും നായികയായി മാറുകയും ചെയ്തു. ലോകം മുഴുവന് ആരാധകരെ സ്വന്തമാക്കിയ സണ്ണി ലിയോണിനെക്കുറിച്ച് സച്ചിൻ എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വിവേചനങ്ങൾ നേരിടേണ്ടി വന്ന അനുഭവങ്ങൾ ഉണ്ടായപ്പോഴും പരിഹസിച്ചപ്പോഴും തന്റെ ഭൂതകാലത്തെയോർത്ത് പശ്ചാത്തപിക്കാതെ ജീവിതത്തിൽ മുന്നോട്ടു കുതിച്ച വ്യക്തിത്വമാണ് സണ്ണിയുടേെതന്ന് സച്ചിൻ പറയുന്നു.
കുറിപ്പ്
ഐ ആം ഓക്കെ വിത്ത് മൈ’ സെക്സി’ ഇമേജ്
2016 ൽ ബിബിസി തിരഞ്ഞെടുത്ത മികച്ച 100 വനിതകളിൽ ഉൾപ്പെട്ട സണ്ണി ലിയോൺ തന്റെ കറന്റ് സൊസൈറ്റി ഇമേജിൽ പൂർണമായും സന്തോഷവതിയാണെന്ന് അന്ന് ചാനലിലെ അഭിമുഖത്തിൽ പറയുകയുണ്ടായി.
ഇരുപതാം വയസ്സിൽ പെന്റ്ഹൗസ് മോഡലായി കരിയർ ആരംഭിച്ച അവർ 2005 ൽ ‘വിവിഡ് എന്റർടെയിൻമെന്റി’ ലൂടെ ഹാർഡ്കോർ പോർണോഗ്രാഫിയിലേക്കും അരങ്ങേറി. 2011 – 12 ലെ ബിഗ് ബ്രദർ ഷോയുടെ ഇന്ത്യൻ പതിപ്പായ ബിഗ് ബോസ് സീസൺ 5 ലൂടെ ആയിരുന്നു സണ്ണി ലിയോണിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ എൻട്രി.
എന്നാൽ ആദ്യ ഘട്ടത്തിൽ ബിഗ് ബ്രദർ – ഇന്ത്യ ഷോയിലേക്കുള്ള ക്ഷണം സണ്ണി നിരസിക്കുകയുണ്ടായി. ഇന്ത്യൻ കമ്മ്യൂണിറ്റി തന്നെ ആക്സപ്റ്റ് ചെയ്യുകയില്ലാ എന്നുള്ള കാര്യം അവർക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽക്കൂടിയും അവർ ആ സീസണിൽ പങ്കെടുക്കാൻ പിന്നീട് തീരുമാനിക്കുകയുണ്ടായി.
ആ സമയം മുതൽക്കാണ് അവർക്കെതിരെ ഇന്ത്യയിൽ വിവേചന സ്വരം മുഴങ്ങിക്കേട്ടതും. ബിഗ് ബോസ് മത്സരാർഥിയായതോടെ ഇന്നാട്ടിൽ സെലിബ്രേറ്റഡ് ആയ അവരുടെ സിഖ് ബന്ധം വൈകാതെ ആളുകളിലേക്ക് എത്തുകയും. അഡൽറ്റ് എന്റർടെയ്നർ എന്ന കഴിഞ്ഞ കാലം അവരെ വെറുക്കാൻ ഇന്ത്യൻ മജോറിറ്റി കമ്മ്യൂമ്മിറ്റിയെ പ്രേരിപ്പിക്കുകയും ചെയ്തു.
അതേ കാലത്ത് തന്നെയാണ് പൂജ ബട്ട് തന്റെ ഇറോട്ടിക് ത്രില്ലറായ ജിസം 2 വിലേക്ക് സണ്ണി ലിയോണിയെ കാസ്റ്റ് ചെയ്യുന്നത്. എന്നാൽ ഇന്ത്യൻ മെയിൻസ്ട്രീം നായികാ പദവിയിലേക്ക് അത്ര എളുപ്പമായിരുന്നില്ല സണ്ണി ലിയോണിയുടെ എൻട്രി.
അഡൽറ്റ് എന്റർടെയിൻമന്റ് ഇൻഡസ്ട്രി എന്നൊരു ഫ്ലാഷ്ബാക്കിന് ഇന്ത്യയെന്ന മതവും രാഷ്ട്രീയവും സന്ധിക്കുന്ന രക്തമൊഴുകുന്ന സംഗമഭൂമിയിൽ തീർത്തും അവൈയക്തികതമായ വിയോജിപ്പാണ് നേരിടേണ്ടി വന്നത്. അതോടെ ജാതി വെറുപ്പെഴുത്തുകളുടെ ഇടങ്ങളിലും അവരുടെ പേര് സ്ഥാനം പിടിച്ചു. ഇന്ത്യയുടെ തദ്ദേശീയവും സ്വാഭാവികവുമായ പാരമ്പര്യങ്ങളിൽ വിശ്വസിക്കുന്ന, സാംസ്കാരിക പരിമിതികളിൽ ഇണങ്ങിപ്പോകുന്ന ഒരു ജീവിതരീതി കൂടി പാരമ്പര്യമായി ശീലിച്ച ജനതയുടെ ഇപ്പറഞ്ഞ സംസ്കാരമെന്ന നട്ടെല്ലിന്റെ യഥാർത്ഥ തനിമ കാത്തു സൂക്ഷിക്കാൻ ഇങ്ങനെയൊരു നായികാ പ്രവേശത്തെ കഠിനമായി എതിർക്കാൻ തീവ്ര സ്വഭാവമുള്ള മത-രാഷ്ട്രീയ വിഭാഗത്തിന്റെ പ്രത്യേക പ്രതിബദ്ധതയും, ബലപ്രയോഗവും നടക്കുക തന്നെ ചെയ്തു.
അങ്ങനെയൊരാൾ ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നത് തന്നെ തടയാൻ ഒരുകൂട്ടം ആളുകൾ രംഗത്തിറങ്ങിയതിന്റെ പ്രതിഫലനം താഴെ തന്നിരിക്കുന്ന ആദ്യ ചിത്രത്തിൽ കാണാം. ശക്തി സേനാംഗങ്ങൾ സണ്ണി ലിയോണിന്റെയും സംവിധായിക പൂജാ ഭട്ടിന്റെയും കോലങ്ങൾ നഗരമധ്യത്തിൽ കത്തിക്കുന്ന രംഗമാണത്.
വൾഗാരിറ്റിക്കെതിരായുള്ള പ്രൊട്ടസ്റ്റ് എന്ന നിലയ്ക്കായിരുന്നു അമൃത്സറിലെ ഈ കാട്ടിക്കൂട്ടലുകൾ. ആർട്ട് ഓഫ് സെക്ഷ്വാലിറ്റിയെ (Art of Sexuality) അശ്ലീലം എന്നു മാത്രം വിളിച്ചു ശീലിച്ച സദാചാരബോധത്തെ എങ്ങനെയും സംരക്ഷിക്കുക എന്ന പൊതുബോധമായിരുന്നു ഇതിന് പിന്നിൽ.
എന്നാൽ അതേ ധർമ്മാനുസരണികൾ തന്നെ രണ്ടു വർഷങ്ങൾക്കിപ്പുറം അവരെ ആശ്ചര്യത്തോടെ ആരാധനയോടെ കണ്ടുവെന്നതാണ് ലിയോണി സൃഷ്ടിച്ച വിപ്ലവം. (രണ്ടാമത്തെ ചിത്രം)
അക്കാലം വരെ സമൂഹത്തിൽ നിലനിന്നിരുന്ന സീക്രട്ട് ടോപ്പ്ലെസ്നസ് അഫയറെന്ന ഫെയ്ക്ക് മൊറാലിറ്റിയെ ഒറ്റയടിക്ക് നിലം പരിശാക്കുന്ന വിദ്യ സണ്ണി ലിയോണിലൂടെ ആരംഭിക്കുകയായിരുന്നു എന്ന് വേണം പറയാൻ.
2015 ന് ശേഷമുള്ള തലമുറ സണ്ണി ലിയോണിയെന്ന പേര് ഏറ്റവും ഉച്ചത്തിൽ പൊതുമധ്യത്തിൽ വിളിച്ച് പറയാൻ ശീലിച്ചതോടെ. സമൂഹത്തിൽ പ്രത്യക്ഷത്തിൽ നിലനിന്നിരുന്ന അവരുടെ ഭൂതകാലത്തോടുള്ള അറപ്പിനെ കാലക്രമേണ പൂർണമായും മാറ്റിക്കളഞ്ഞു. ശെരിക്കും പറഞ്ഞാൽ പോൺ സ്റ്റാറുകളോടുള്ള അല്ലെങ്കിൽ ന്യൂഡിറ്റി ആർട്ടിനോടുള്ള പ്രത്യേക മനോഭാവം വലിയൊരു ശതമാനം ആളുകളിൽ മാറ്റിയെടുക്കാൻ സണ്ണി ലിയോണിയുടെ ആഗമനത്തോടെ സാധിച്ചു.
പലപ്പോഴും പല പബ്ലിക് പ്ലാറ്റ്ഫോമുകളിലും വിവേചനങ്ങൾ നേരിടേണ്ടി വന്ന അനുഭവങ്ങൾ ഉണ്ടായപ്പോഴും തന്റെ ഭൂതകാലത്തെയോർത്ത് പശ്ചാത്തപിക്കാതെ. ‘ദാറ്റ് വാസ് മൈ ചോയിസ്’ എന്ന് ഊർജ്വസ്വലമായി പറഞ്ഞ സണ്ണിയിലൂടെ വെളിവാകുന്ന മറ്റൊന്ന് കൂടിയുണ്ട്. Wishful Thinking. ആഗ്രഹചിന്തയെ അനുകൂലിച്ച് വ്യക്തമായ ജീവിത കാലക്രമത്തിൽ തന്റെ ഇഷ്ടങ്ങളോട് അസന്ദിഗ്ദ്ധമായ സമീപനം നടത്തുവാനും അവരെക്കൊണ്ട് സാധിച്ചിട്ടുണ്ട്.
2013 ൽ പോൺ ഇൻഡസ്ട്രിയിൽ നിന്ന് റിട്ടയർമെന്റ് പ്രഖ്യാപിക്കുന്ന വേളയിൽ അവർ പറഞ്ഞത്.
;I’am lucky that the audience is accepting me’;…എന്നാണ്. അങ്ങനെ തിളങ്ങി നിൽക്കുന്ന നേരത്ത് പോലും ഇനി അഡൽറ്റ് ഇന്റസ്ട്രിയിലേക്ക് തിരിച്ചു വരാൻ ഒട്ടും തന്നെ താൽപര്യപ്പെടുന്നില്ല, എന്ന് പറയുകയും ചെയ്ത അവർ തന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തെ ഏതാണ്ട് മനസിൽ കണ്ടിരുന്നു.പിന്നീട് ഓവർസ്സീസ് സിറ്റിസൺഷിപ്പോടുകൂടി ഇന്ത്യയിലേക്കെത്തിയ ലിയോണി വൈകാതെ ഇന്ത്യൻ ഫിലിം കരിയറിലും ആക്സ്പ്റ്റഡ് ആകുന്ന കാഴ്ചയും ഇന്നാട്ടിലെ ജനത കണ്ടു. ഒപ്പം കുടുംബജീവിതത്തിലേക്കും കടന്ന സണ്ണി തന്റെ ജീവിതത്തെ താൻ ആഗ്രഹിച്ച പ്രകാരം ജീവിച്ച് കാട്ടിക്കൊണ്ടിരിക്കുന്നു.
‘തന്റെ പതിനൊന്നാം വയസ്സിൽ ആദ്യ ചുംബനത്തിന്റെ എക്സൈറ്റ്മന്റ് അറിഞ്ഞ, പതിനാറാം വയസ്സിൽ ഉഭയ സമ്മതപ്രകാരമുള്ള സെക്സിലേർപ്പെട്ട, പതിനെട്ടാം വയസ്സിൽ താൻ ബൈ സെക്ഷ്വലാണെന്ന തിരിച്ചറിവിലെത്തിയ, ഇക്കാര്യങ്ങളൊക്കെയും ഇന്ത്യയെന്ന സംസ്കാരസമ്പന്നതയുടെ ആഢ്യത്വം വിളമ്പുന്ന പൊതുസമൂഹത്തോട് ജാള്യതയില്ലാതെ പറയുകയും ചെയ്ത കരൺജീത് വോഹ്രയെന്ന, സിഖ് ഇന്ത്യൻ വുമൺ, സണ്ണി ലിയോണി ഇന്ന് താമസിക്കുന്നത് ഇന്ത്യയിൽ തന്നെയാണ്, മുംബൈയിൽ.’
എവിടെയാണ് ലിയോണി സൃഷ്ടിച്ച വിപ്ലവം എന്ന് ചോദിച്ചാൽ അവരുടെ വരവോടെ,
How should an Indian woman be…! എന്ന ചോദ്യത്തിന്റെ ക്ലീഷെ ആൻസർ സ്റ്റേറ്റ്മന്റ് തന്നെ മാറിപ്പോയി എന്നതാണ്.
Post Your Comments