വിനയൻ നിരവധി പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത സിനിമയായിരുന്നു ‘ഊമപെണ്ണിന് ഉരിയാടപയ്യൻ’. ജയസൂര്യ, ഇന്ദ്രജിത്ത് എന്നീ താരങ്ങൾക്ക് സിനിമയില്‍ തുടക്കം കുറിച്ചു കൊടുത്ത ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു .ചിത്രത്തിലെ വില്ലൻ കഥാപാത്രം ചെയ്ത ഇന്ദ്രജിത്തിനെ താൻ കണ്ടെത്തിയ അനുഭവം വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ.
“എന്റെ സിനിമകളുടെ സ്ഥിരം റ്റൈറ്ററായിരുന്ന ജെ പള്ളാശ്ശേരി ഒരു നാടക നടൻ കൂടിയായിരുന്നു. അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്ന പള്ളാശ്ശേരി ഞാൻ ഊമപ്പെണ്ണിന് ഉരിയാട പയ്യൻ എന്ന ചിത്രം ചെയ്തപ്പോൾ എന്നോട് അവസരം ചോദിച്ചു. അദ്ദേഹം അഭിനയിച്ച ഒരു ഡോക്യുമെന്ററിയുടെ സിഡിയും എന്റെ കയ്യിൽ തന്നു. ആ ഡോക്യുമെന്ററി കണ്ടപ്പോൾ അതിലെ നായകന്റെ പ്രകടനം എനിക്ക് ഇഷ്ടപ്പെട്ടു. അതാരാണെന്നറിയാൻ ഞാൻ പള്ളാശ്ശേരിയെ വിളിച്ചപ്പോഴാണ് അത് സുകുമാരേട്ടന്റെയും മല്ലികയുടെയും മുത്ത മകനാണെന്ന് മനസ്സിലായത്. അങ്ങനെ ഇന്ദ്രജിത്തിനെ വിളിപ്പിച്ചു. എന്റെ സിനിമയ്ക്ക് പറ്റിയ പ്രതിനായകനാണെന്ന് മനസ്സിലായപ്പോൾ ജയസൂര്യയുടെ വില്ലനായി ഞാൻ ഇന്ദ്രനെ കാസ്റ്റ് ചെയ്തു”.
ഡെന്നീസ് ജോസഫ് തിരക്കഥ നിർവഹിച്ച ഊമപ്പെണ്ണിന് ഉരിയാടപയ്യനിൽ അന്നത്തെ ടോപ് ഹീറോയിനായിരുന്ന കാവ്യമാധവനാണ് നായികയായി അഭിനയിച്ചത്. പിന്നണി ചലച്ചിത്ര ഗാനരംഗത്തെ ഗായകൻ സുധീപിന്റെയും ആദ്യ ചിത്രമായിരുന്നു ‘ഊമപെണ്ണിന് ഉരിയാടപയ്യൻ’
Post Your Comments