ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. ഈ ഘട്ടത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ സഹായം നൽകുന്ന നടനാണ് മോഹൻലാൽ. കേരളാ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നല്കുന്ന മോഹന്‍ലാല്‍ അൻപത് ലക്ഷം രൂപയുടെ ധന സഹായം കേരളാ ഗവണ്മെന്റിനും പത്തു ലക്ഷം ഫെഫ്കയുടെ ഫണ്ടിലേക്കും നൽകിയിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിലാരംഭിച്ച വിശ്വ ശാന്തി ഫൗണ്ടേഷനിലൂടെ കേരളത്തിന് പുറമെ അന്യ സംസ്ഥാനങ്ങൾക്കും സഹായമെത്തിക്കുകയാണ് മോഹൻലാൽ.
പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന പി പി ഇ കിറ്റുകളും എൻ 95 മാസ്ക്കുകളും ആണ് മോഹൻലാൽ കഴിഞ്ഞ ദിവസം തമിഴ്നാടിനു കൈമാറിയത്. മോഹൻലാൽ നൽകിയ സഹായങ്ങൾക്കു നന്ദി പറഞ്ഞു തമിഴ്നാട് മന്ത്രി എസ് പി വേലുമണി രംഗത്തെത്തി.
തമിഴ്നാടിനു കൂടാതെ പുണെ മുൻസിപാലിറ്റിക്കും മോഹൻലാൽ സഹായമെത്തിച്ചിരുന്നു. 1000 പി പി ഇ കിറ്റുകളാണ് മോഹൻലാൽ പൂനെയിൽ എത്തിച്ചത്. ആ സഹായത്തിനു നന്ദി പറഞ്ഞു മുന്നോട്ടു വന്നിരിക്കുന്നത് പുണെ മേയർ ആയ മുരളീധർ മോഹോൽ ആണ്.
കേരളത്തിൽ കളമശ്ശേരി ഗവണ്മെന്റ് മെഡിക്കൽ കോളേജില്‍ കൊറോണ ചികിത്സക്കായി സഹായിക്കുന്ന റോബോട്ടിനേയും മോഹൻലാൽ വിശ്വ ശാന്തി ഫൗണ്ടേഷനിലൂടെ എത്തിച്ചിരുന്നു.
Post Your Comments