രണ്ട് മഹാ സിനിമകൾ ഒരേ സമയം ചിത്രീകരിച്ച് ഒരേ സമയം പുറത്തിറങ്ങി പരാജയപ്പെട്ട സിനിമകളായിരുന്നു മണി രത്നം സംവിധാനം ചെയ്ത ‘ഉണരൂ’ എന്ന മലയാള ചിത്രവും, ഭദ്രൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ’ എന്ന ചിത്രവും.1984-ലാണ് രണ്ടു ചിത്രങ്ങളും രിലീഷ് ചെയ്തത്. മണിരത്നം മലയാളത്തിൽ ചെയ്ത ഉണരൂ ഏറെ പ്രതീക്ഷകളോടെ റിലീസിന് എത്തിയ സിനിമയായിരുന്നിട്ടും തിയേറ്ററിൽ വിജയം കണ്ടില്ല. മമ്മൂട്ടി മോഹന്‍ലാല്‍ മാധവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ചങ്ങാത്തത്തിന് ശേഷം ഭദ്രൻ സംവിധാനം ചെയ്ത ‘ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ’ എന്ന ചിത്രവും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല.
ഒരേ സമയം ചിത്രീകരിച്ച് ഏതാണ്ട് ഒരാഴ്ച വ്യത്യാസത്തിൽ പുറത്തിറക്കിയ ഈ രണ്ടു ചിത്രങ്ങളുടെ നിർമ്മാതാവും ഒരാൾ തന്നെയായിരുന്നു. ടി .ദാമോദരൻ രചന നിർവ്വഹിച്ച മണി രത്നം ചിത്രം ‘ഉണരൂ’-വിൽ മോഹൻലാൽ സുകുമാരൻ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചെല്ലമ്മ ജോസഫ് എന്ന പ്രമുഖ എഴുത്തുകാരിയുടെ കഥയ്ക്ക് കെ ടി മുഹമ്മദ് തിരക്കഥ രചിച്ച ‘ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ’ ഭദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അന്നത്തെ പതിവ് രീതിയിൽ നിന്ന് മാറ്റുള്ള സിനിമയായിരുന്നു .ലക്ഷ്മി,രതീഷ്, മധു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഉണരൂ എന്ന ചിത്രത്തില്‍ സബിത ആനന്ദ് ആയിരുന്നു നായികയായി അഭിനയിച്ചത്. ഭദ്രന്റെ ‘ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍’ എന്ന ചിത്രത്തില്‍ ലക്ഷ്മിയായിരുന്നു പ്രമീള എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
Post Your Comments