GeneralLatest NewsTV Shows

മേഘ്‌ന ആരെ വിവാഹം കഴിച്ചാലും ഡോണിനെ പോലെ ഒരാളെ കിട്ടില്ല; ഡോണിന്റെ കുടുംബത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ജീജ

വര്ഷങ്ങളായി എനിക്ക് ആ കുടുംബവുമായി ബന്ധമുണ്ട്. ഒരിക്കലും അവർ മേഘനക്കെതിരെ മോശമായി പെരുമാറില്ല കാരണം. അവർ കണ്ട് ഇഷ്ടപെട്ടുകൊണ്ടാണ് അവരുടെ വിവാഹം നടത്തുന്നത്

താര വിവാഹങ്ങളും, വിവാഹ മോചന വാർത്തയും എന്നും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയാണ്. നടി മേഘനയുടെ വിവാഹ മോചനമാണ് കുറച്ചു നാളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നടി ഡിംബിളിന്റെ സഹോദരന്‍ ഡോൺ ആണ് മേഘനയുടെ ഭര്‍ത്താവ് ആയിരുന്നത്. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഈ വാര്‍ത്തയോട് നടി ജീജ സുരേന്ദ്രൻ നടത്തിയ പ്രതികരണം വൈറല്‍ ആയിരുന്നു. “അബദ്ധം എന്നോ മനസാക്ഷിയുണ്ടോ കുട്ടിക്ക്, നിന്റെ ഭർത്താവിനെ എനിക്കറിയാം, ഫാമിലി അറിയാം.. നാണമില്ലേ അങ്ങിനെ പറയാൻ നല്ല കുടുംബക്കാർ ആണ് എന്നായിരുന്നു ജീജയുടെ കമന്റ്.

ഇപ്പോഴിതാ ഡോൺ- മേഘന വിവാഹ മോചന വാർത്തയിൽ ജീജ ഡോണിന്റെ കുടുംബത്തെക്കുറിച്ച്‌ വെളിപ്പെടുത്തുന്നു. സമയം മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പറയുന്നത്. ഡോണിന്റെ അമ്മ ദൈവ തുല്യയായ സ്ത്രീ തന്നെ ആണെന്ന് ജീജ പറയുന്നു.

”വര്ഷങ്ങളായി എനിക്ക് ആ കുടുംബവുമായി ബന്ധമുണ്ട്. ഒരിക്കലും അവർ മേഘനക്കെതിരെ മോശമായി പെരുമാറില്ല കാരണം. അവർ കണ്ട് ഇഷ്ടപെട്ടുകൊണ്ടാണ് അവരുടെ വിവാഹം നടത്തുന്നത്. സാമ്പത്തികമായി അത്ര മുൻനിരയിൽ അല്ലാതിരുന്നിട്ടും ഇരു കൈയും നീട്ടിയാണ് ഡോണിന്റെ വീട്ടുകാർ മേഘ്‌നയെ സ്വീകരിച്ചത്. മേഘനയെ ഞാൻ കുറ്റം പറയില്ല. പക്ഷേ ആരാണ് അവരെ തമ്മിൽ അകറ്റിയത് എങ്കിലും, ആരെങ്കിലും ഉണ്ടാവുമല്ലോ. ആ ആളെ ഞാൻ കുറ്റം പറയും.

ഡിംപിളിനെയും, ഡോണിനെയും ചെറുപ്പം മുതൽ തന്നെ എനിക്ക് അറിയാവുന്നതാണ്. ഞങ്ങളുടെ കണ്മുൻപിൽ വളർന്ന കുട്ടികളാണ് അവർ. ഡോൺ നല്ല മോനാണ്. അവൻ പഠനത്തിന് ശേഷം ദുബായിൽ പോയപ്പോഴും തിരികെയെത്തി ബിസിനസ്സിൽ സജീവമായപ്പോഴും,ഈ വിവാഹത്തിലേക്ക് എത്തിയപ്പോഴും ഞാൻ ഉണ്ടായിരുന്നു. വെറും അഡ്ജസ്റ്റ്മെന്റുകൾ ചെയ്യാതെ വരുമ്പോളാണ് ബന്ധങ്ങൾ തകരുന്നത്. അഡ്ജസ്റ്മെന്റുകൾ ചെയ്‌താൽ തന്നെ പല ബന്ധങ്ങളും തകരാതെ തന്നെ മുൻപോട്ട് പോകും. ഇനി മേഘ്‌ന ആരെ വിവാഹം കഴിച്ചാലും ഡോണിനെ പോലെ ഒരാളെ കിട്ടില്ല. കാരണം അത്ര നല്ലൊരു വ്യക്തിയാണ് അവൻ. അവനെ പോലൊരു വ്യക്തിയെ കിട്ടിയാൽ തന്നെ അത് അവളുടെ ഭാഗ്യം. കിട്ടിയാൽ അവൾക്ക് കിട്ടട്ടെ. അവളും എനിക്ക് എന്റെ മോളെപോലെയാണ്. ജീവിതം അഡ്ജസ്റ്റ്മെന്റാണ്. ഈ കുടുംബവുമായി അഡ്ജസ്റ്റ്ചെയ്യാൻ പറ്റാത്ത ഒരാൾക്ക് എവിടെ പോയാലും അഡ്ജസ്റ്റ് ചെയ്യാൻ ആകില്ല എന്നും ഞാൻ പറയും. ഇത് എന്റെ പേഴ്സണൽ അഭിപ്രായം ആണ്.” ജീജ പറഞ്ഞു.

തന്റെ കമന്റ്റ് ഇത്രയും വൈറൽ ആകും എന്ന് അറിയില്ലായിരുന്നുവെന്നു പറഞ്ഞ ജീജ. ന്യായം അല്ലാത്ത കാര്യം കണ്ടപ്പോൾ വിഷമം ആയതുകൊണ്ടുതന്നെയാണ് അന്ന് കമന്റു ചെയ്തതെന്നും ഇപ്പോഴും താൻ പറഞ്ഞതിൽ ഒക്കെ ഉറച്ചു തന്നെ നില്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button