
കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ഡൗണിൽ സിനിമ, സീരിയൽ നിർമാണങ്ങൾ നിലച്ചു. ഇതോടെ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്തതോടെ ചാരായവാറ്റിലേക്കു തിരിഞ്ഞ് മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്റെ സഹസംവിധായകൻ. കുന്നത്തു നാട് ഒക്കൽകര സ്വദേശി വട്ടപ്പാറ മണി (28) ആണ് എക്സൈസ് സംഘത്തിന്റെ പിടിയില്‍
വീട്ടിൽ ചാരായം വാറ്റിൽ വിൽക്കുന്നെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു പ്രതി വാറ്റുപകരണങ്ങളുമായി പിടിയിലായത്.
അന്വേഷണ സംഘം എത്തിയതോടെ വീട് പൂട്ടി വീട്ടിലുണ്ടായിരുന്ന വാറ്റു ചാരായവും വാഷും ടോയ്‍ലറ്റിൽ ഒഴിച്ചു കളഞ്ഞ ശേഷമാണ് പ്രതി കതകു തുറന്നത്. പാത്രത്തിലും തറയിലുമെല്ലാം മണ്ണെണ്ണ ഒഴിച്ച് കഴുകുകയും ചെയ്തു.
Post Your Comments