വിവാഹത്തോടെ അഭിനയത്തില്‍ നിന്നും നടിമാര്‍ പിന്മാറുന്നത് സിനിമാ മേഖലയില്‍ സാധാരണമായിക്കഴിഞ്ഞു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രമുഖ നടി അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ട്.
1989ല്‍ പുറത്തിറങ്ങിയ മേം നേ പ്യാര് കിയാ എന്ന ഹിറ്റ് ചിത്രത്തിലൂടെ സല്മാന് ഖാന്റെ നായികയായി സിനിമയിലെത്തിയ നടി ഭാഗ്യശ്രീയാണ് തിരിച്ചെത്തുന്നത്. ഹിമാലയ ദസ്സാനിയാണ് താരത്തിന്റെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം അധികസമയം ചെലവഴിക്കാന്‍ ആയിരുന്നു വിവാഹശേഷം തന്റെ ശ്രമമെന്നും അതായിരുന്നു അന്ന് തന്നെ ഏറെ സന്തോഷിപ്പിച്ചിരുന്ന കാര്യമെന്നും താരം പങ്കുവച്ചിരുന്നു.
ഇപ്പോള്‍ പ്രഭാസ് അഭിനയിക്കുന്ന ചിത്രത്തിലൂടെ ഭാഗ്യശ്രീ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ്. സിനിമയുടെ പേര് ഇനിയും പുറത്തു വിട്ടിട്ടില്ല..
നടന് അഭിമന്യു ദസ്സാനി, അവന്തിക ദസ്സാനി എന്നിവര്‍ മക്കളാണ്
Post Your Comments