CinemaGeneralMollywoodNEWS

ദളപതിയുടെ സെറ്റിൽ നിന്ന് രാജകീയ വരവേൽപ്പുമായി മോഹൻലാൽ സിനിമയുടെ സെറ്റിലെത്തി പക്ഷേ ആ റോൾ മനോജ് കെ ജയന് നൽകിയില്ല

മദ്രാസിൽ നിന്ന് വലിയ വരവേൽപ്പോടെ കേരളത്തിൽ അഭിനയിക്കാനെത്തിയ മനോജ് കെ ജയന് വലിയ നിരാശയാണ് ഉള്ളടക്കം എന്ന ചിത്രം സമ്മാനിച്ചത്

‘പെരുന്തച്ചൻ’ എന്ന സിനിമയാണ് മനോജ് കെ ജയന് നടനെന്ന രീതിയില്‍ വലിയ സ്വീകാര്യത നൽകിയതെങ്കിലും ആ സിനിമയുടെ കഥാപാത്രത്തിലെ അപ്പീയറൻസ് മൂലം മനോജ് കെ ജയന് പിന്നീടുള്ള ചില പ്രമുഖ സിനിമകൾ നഷ്ടമായിരുന്നു. കമൽ – മോഹൻലാൽ ടീമിന്റെ ഉള്ളടക്കം എന്ന സിനിമയിൽ അമലയുടെ നായകനായി ആദ്യം തീരുമാനിച്ചിരുന്നത് മനോജ് കെ ജയനെയായിരുന്നു. ദളപതിയുടെ ലൊക്കേഷനിൽ നിന്നാണ് മനോജ് കെ ജയൻ ‘ഉള്ളടക്കം’ എന്ന സിനിമയുടെ സെറ്റിൽ അഭിനയിക്കാനെത്തുന്നത്. മദ്രാസിൽ നിന്ന് വലിയ വരവേൽപ്പോടെ കേരളത്തിൽ അഭിനയിക്കാനെത്തിയ മനോജ് കെ ജയന് വലിയ നിരാശയാണ് ഉള്ളടക്കം എന്ന ചിത്രം സമ്മാനിച്ചത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിന് ചേരുന്നതല്ലായിരുന്നു മനോജ് കെ ജയന്റെ അപ്പോഴത്തെ ലുക്ക്. വളരെയധികം മുടിയുള്ള ഒരു കഥാപാത്രമായിരുന്നു സംവിധായകന്റെ മനസ്സിൽ, എന്നാൽ പെരുന്തച്ചൻ എന്ന സിനിമ കഴിഞ്ഞുള്ള മനോജ് കെ ജയന്റ ഗെറ്റപ്പ് ആ സിനിമയുടെ കഥാപാത്രത്തിന് വിഭിന്നമായിരുന്നു. തന്റെ തുടക്കകാലത്ത് ഏറ്റവും മികച്ച കഥാപാത്രം നഷ്ടപ്പെട്ട മനോജ് കെ ജയൻ നിറകണ്ണുകളോടെയാണ് ആ സിനിമയുടെ ലൊക്കേഷനിൽ നിന്നു പോയത്. പിന്നീട് ‘ചമയം’ പോലെയുള്ള സിനിമകളില്‍ അഭിനയിച്ചു കൊണ്ട് തന്‍റെ പെരുന്തച്ചന്‍ സിനിമയിലെ കഥാപാത്ര ഇമേജ് മനോജ്‌ കെ ജയന്‍ തന്നെ ഭേദിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button