പത്മരാജന് ചിത്രത്തിലൂടെ നായകനായി തുടക്കം കുറിച്ച ജയറാം ഒരു കാലത്തും പുതുമുഖ സംവിധായകരുമായി സിനിമ ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ആ നിലയില്‍ ജയറാം തിരസ്കരിച്ചത് പിന്നീട് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ രണ്ട് സിനിമകളാണ്.
സിദ്ധിഖ് ലാല്‍ ടീമിന്റെ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രം ആദ്യം ജയറാമിന് മുന്നില്‍ വന്ന സിനിമയായിരുന്നു,എന്നാല്‍ അന്ന് എക്സ്പീരിയന്‍സായിട്ടുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ജയറാം ആ സിനിമയോട് നോ പറയുകയും പിന്നീട് അത് സായ് കുമാര്‍ ചെയ്യുകയുമാണ് ഉണ്ടായത്. 1989-ല്‍ പുറത്തിറങ്ങിയ ആ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായി മാറുകയും ജയറാമിന് നടനെന്ന നിലയില്‍ ചിത്രം തിരസ്കരിച്ചത് വലിയ ഒരു നഷ്ടമാകുകയും ചെയ്തു. റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രം നഷ്ടപ്പെടുത്തിയതില്‍ താന്‍ ഇന്നും വേദനിക്കുന്നുണ്ടെന്നും ജയറാം ഒരു അഭിമുഖത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജയറാം താല്പര്യം കാണിക്കാതിരുന്ന മറ്റൊരു സിനിമയായിരുന്നു ഒരു മറവത്തൂര്‍ കനവ് ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ മുരളി ശോഭന ജയറാം എന്നിവരായിരുന്നു മറ്റു പ്രമുഖ താരങ്ങള്‍. അവിടെയും ലാല്‍ ജോസ് എന്ന പുതുമുഖ സംവിധായകനില്‍ പ്രതീക്ഷ അര്‍പ്പിക്കാതിരുന്ന ജയറാം ആ സിനിമ ചെയ്യാന്‍ മടി കാണിച്ചതോടെ ലാല്‍ ജോസ് ജയറാം വേണ്ടെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. ഒടുവില്‍ മമ്മൂട്ടി ചിത്രത്തിനായി ഡേറ്റ് നല്കിയപ്പോള് ആ കഥ മറ്റൊരു രീതിയില്‍ ശ്രീനിവാസന് എഴുതി മാറ്റുകയായിരുന്നു. ജയറാം പിന്മാറിയതോടെ മുരളിക്കും ശോഭനയ്ക്കും പകരം ബിജു മേനോനെനെയും മോഹിനിയേയും കാസ്റ്റ് ചെയ്തു. നേരത്തെ പ്ലാന്‍ ചെയ്ത സിനിമയില്‍ ജയറാമിന്റെ അനിയന് കഥാപാത്രം ഹീറോയായിരുന്നുവെങ്കില് മമ്മൂട്ടി വന്നപ്പോള്‍ അത് ജ്യേഷ്ഠ സഹോദരനായി തിരക്കഥയില്‍ മാറ്റം വരുത്തുകയായിരുന്നു.
Post Your Comments