ഒരു കാലത്ത് മോഹൻലാലിനെ മാത്രം നായകനാക്കി തുടരെ തുടരെ ചിത്രങ്ങൾ എടുത്ത സിബി മലയിൽ അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടിയെ വച്ചായിരുന്നു കൂടുതലും ചിത്രങ്ങളും ചെയ്തത്. എന്നാല്‍ ആഗസ്റ്റ് ഒന്ന് ഒഴിച്ചു മറ്റു സിനിമകള്‍ ഒന്നും ഒരു സൂപ്പര്‍ ഹിറ്റിലേക്ക് പോയില്ല. സിബി മലയില്‍ മമ്മൂട്ടി ലോഹിതദാസ്ത ടീമിന്റെ ‘തനിയാവര്‍ത്തനം’ ഏറെ നിരൂപക പ്രശംസ നേടിയെങ്കിലും ഒരു മഹാവിജയമായി മാറിയ സിനിമയായിരുന്നില്ല. വിചാരണ, തനിയാവർത്തനം, മുദ്ര ,ആഗസ്റ്റ് ഒന്ന് തുടങ്ങിയ മമ്മൂട്ടി സിനിമകൾ ചെയ്ത സിബി മലയിലിന് ആദ്യമായി ഒരു കൊമേഴ്സ്യൽ ഹിറ്റ് ലിച്ചത് ‘ആഗസ്റ്റ് ഒന്ന്’ എന്ന ചിത്രത്തിലൂടെയായിരുന്നു.
തനിയാവർത്തനവും മുദ്രയും അതിനു മുൻപേ ചെയ്തെങ്കിലും ഒരു സംവിധായകനെന്ന നിലയിൽ തന്നെ അപ് ലിഫ്റ്റ് ചെയ്ത സിനിമ ആഗസ്റ്റ് ഒന്ന് ആയിരുന്നുവെന്നും, വളരെ പരിമിതമായ സൗകര്യങ്ങളോട് കൂടി ഷൂട്ട് ചെയ്തു തീർത്ത ആഗസ്റ്റ് ഒന്ന് നൂറ് ദിവസം ഓടിയ സിനിമയായിരുന്നുവെന്നും സിബി മലയിൽ പറയുന്നു .തനിയാവർത്തനം തനിക്ക് ഡയറക്ടർ എന്ന നിലയിൽ ഒരു പ്രശംസ ലഭിച്ച സിനിമയാണെങ്കിലും തന്റെ ഒരു കൊമേഴ്സ്യൽ സക്സസ് തുടങ്ങുന്നത് ആഗസ്റ്റ് ഒന്നിലൂടെയായിരുന്നു എന്നാണ് സിബി മലയിലിന്റെ വെളിപ്പെടുത്തൽ ഇതിനടയിൽ ചെയ്ത ‘മുദ്ര’ എന്ന മമ്മൂട്ടി ചിത്രം വലിയ സാമ്പത്തിക പരാജയമായി മാറിയ സിനിമയായിരുന്നുവെന്നും സിബി മലയിൽ പറയുന്നു.
Post Your Comments