Latest NewsNEWS

അനിയത്തിക്കും മാതാപിതാക്കള്‍ക്കുമെല്ലാം ഈ ബന്ധത്തിനു സമ്മതമാണ് അല്ലെങ്കില്‍ അതുമായി എനിക്ക് യോജിച്ചു പോകാന്‍ പറ്റുമായിരുന്നില്ല ; തപ്‌സി പന്നു

ഇന്ത്യന്‍ സിനിമകളില്‍ മിക്ക ഭാഷകളിലും വിജയക്കൊടി പാറിച്ച നായികയായ തപ്സി പന്നുവിന്റെ തുറന്ന് പറച്ചിലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീട്ടുകാര്‍ സമ്മതിച്ചില്ലായിരുന്നു എങ്കില്‍ മാതിയസ് ബോ എന്ന ബാഡ്മിന്റണ്‍ കളിക്കാരനുമായുള്ള തന്റെ പ്രണയവുമായി താന്‍ മുന്നോട്ട് പോകുമായിരുന്നില്ലെന്നാണ് താരം പറയുന്നത്. മാതിയസിനെക്കുറിച്ച് തന്റെ കുടുംബത്തിന്റെ അഭിപ്രായമെന്തെന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നാണ് താരം പറയുന്നത്.

എന്നാല്‍ തന്റെ അനിയത്തിക്കും മാതാപിതാക്കള്‍ക്കുമെല്ലാം ഈ ബന്ധത്തിനു സമ്മതമാണ്. അല്ലെങ്കില്‍ അതുമായി തനിക്ക് ഈ ബന്ധവുമായി യോജിച്ചു പോകാന്‍ പറ്റുമായിരുന്നില്ലെന്നും ആ വ്യക്തി ഇപ്പോള്‍ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു പറയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂയെന്നും പ്രണയത്തെക്കുറിച്ച് ഒളിച്ചു വയ്ക്കേണ്ട കാര്യം തനിക്കില്ലെന്നും തപ്‌സി പറഞ്ഞു. എന്നാല്‍ ഈ ബന്ധം നടിയെന്ന നിലയിലുള്ള എന്റെ ജീവിതത്തെ ബാധിക്കരുത് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അതെന്നെ തകര്‍ത്തു കളയുമായിരുന്നെന്നും തപ്സി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button