CinemaGeneralMollywoodNEWS

മനസ്സിൽ കുടിയേറിയ എന്‍റെ ദത്ത് സഹോദരിയാണ് പാര്‍വതി, രാധികയെ ആദ്യം പോയി കണ്ടതും എന്‍റെ പ്രിയപ്പെട്ട അനിയത്തിയാണ്

അവർ അങ്ങോട്ടുമിങ്ങോട്ടും നല്ല നാത്തൂൻ സ്നേഹം കാത്ത് സൂക്ഷിച്ചിരുന്നു

രക്തബന്ധം ഇല്ലാത്ത സിനിമയിലെ സ്നേഹ ബന്ധങ്ങൾ കലാതീതമായി നില നിൽക്കുന്ന ഒന്നല്ല. എന്നാൽ സുരേഷ് ഗോപിയും പാർവതിയും തമ്മിലുള്ള സഹോദര സ്നേഹം ഇന്നും അതിന്റെതായ ഊഷ്മളതയോടെ തുടരുമ്പോൾ പാർവതി എന്ന തന്റെ ദത്ത് പെങ്ങളെക്കുറിച്ച്. സുരേഷ് ഗോപി മുൻപൊരിക്കൽ ഒരു ടി വി ചാനൽ അഭിമുഖത്തിൽ മനസ്സ് തുറക്കുകയുണ്ടായി.

സുരേഷ് ഗോപിയുടെ വാക്കുകള്‍

“അശ്വതി ( പാര്‍വതി) എന്‍റെ മനസ്സിൽ തന്നെയാണ് കുടിയേറിയത് ദത്ത് പെങ്ങളായിട്ട്. ഭാവിയിലെ വധുവിന്റെ കൺസപ്റ്റ് എന്താണ് എന്ന് അശ്വതി ചോദിച്ചപ്പോൾ ഞാൻ അതിനെക്കുറിച്ച് ആദ്യം മനസ്സ് തുറന്നത് എന്റെ പ്രിയപ്പെട്ട പെങ്ങളോടാണ്. ഗുരുവായൂരൊക്കെ പോകുമ്പോൾ നമ്മൾ സ്ഥിരമായി കാണാറുള്ളത് പോലെയുള്ള ഒരു പെൺകുട്ടി. ആ ഒരു ചിന്തയാണ് മനസ്സിലുണ്ടായിരുന്നത്. അന്ന് പക്ഷേ രാധികയെ എനിക്ക് അറിയില്ല. നല്ല എണ്ണ തേച്ചൊക്കെ കുളിക്കുന്ന, സാരിയൊക്കെ ഉടുക്കുന്ന .തലയിൽ തുളസി കതിർ ചൂടുന്ന ഒരു പെൺകുട്ടിയായിരിക്കണം എന്റെ മനസ്സിലുള്ളതെന്ന് ഞാൻ ആദ്യം പറയുന്നത് എന്റെ ദത്ത് സഹോദരിയോടാണ്. എന്റെ പെണ്ണ് കാണൽ ചടങ്ങിനും മുൻപേ രാധികയെ പോയി കണ്ട് എനിക്ക് ചേരുന്ന കുട്ടിയാണെന്ന് പറഞ്ഞത് എന്റെ പ്രിയപ്പെട്ട സഹോദരി അശ്വതിയാണ്. ഞങ്ങളുടെ കല്യാണത്തിന് മുൻപ് തന്നെ രാധികയും അശ്വതിയുമായിട്ട് നല്ല ബന്ധമായിരുന്നു. അവർ അങ്ങോട്ടുമിങ്ങോട്ടും നല്ല നാത്തൂൻ സ്നേഹം കാത്ത് സൂക്ഷിച്ചിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button