കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എടുത്തുപറയേണ്ട ഘടകമാണ് നഴ്‌സുമാരുടെ സേവനം. ഇന്നലെ ലോക നഴ്‌സ് ദിനമായിരുന്നു. ആ ദിനത്തില്‍ ലോകത്തിലുള്ള എല്ലാ മാലാഖാമാര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി ഷീലു എബ്രാഹാം. സിനിമയിലെത്തും മുമ്പ് താനും ഒരു നഴ്‌സായിരുന്നുവെന്ന് ഷീലു പറയുന്നു. ലോകമെമ്പാടും ഒരുപാട് കോണുകളില്‍ ഇരുന്ന് നമുക്ക് വേണ്ടി പണിയെടുക്കുന്ന എല്ലാ നഴ്സുമാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ആദരവ് അര്‍പ്പിക്കുന്നു, ബിഗ് സല്യൂട്ട് എന്ന് ഷീലു പറയുന്നു.
സ്വന്തം കുടുംബത്തെയും മക്കളെയുമൊക്കെ വിട്ടകന്ന് രാപ്പകലില്ലാതെ നമ്മുടെയെല്ലാം ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി അധ്വാനിക്കുന്ന ദൈവത്തിന്റെ മാലാഖമാരുടെ ആരോഗ്യത്തിനായി ആത്മാര്‍ത്ഥമായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് ഷീലു പറഞ്ഞു. ‘സിനിമയില്‍ വന്നിട്ട് ഇതുവരെ ഒരു സിനിമയില്‍ പോലും തനിക്ക് നഴ്‌സായി അഭിനയിക്കാനായിട്ടില്ലെന്നും എന്നാല്‍ നഴ്‌സായി അഭിനയിക്കണമെന്ന മോഹം ഉള്ളിലുണ്ടെന്നും താരം പറയുന്നു.
https://www.facebook.com/714220441967291/videos/2714916935456606
നഴ്‌സിങ് ജോലി വിട്ടിട്ട് ഇപ്പോള്‍ 16 വര്‍ഷത്തോളമായി. എന്നിരുന്നാലും മനസ്സുകൊണ്ട് അവരുടെ കൂടെയാണ്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുണ്ട്, മാനസിക പിന്തുണ നല്‍കുന്നുണ്ട്. പഠനശേഷം നാല് വര്‍ഷത്തോളം ഹൈദരാബാദ്, മുംബൈ, കുവൈറ്റ് എന്നിവിടങ്ങളില്‍ താന്‍ നഴ്‌സായി ജോലി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ വിവാഹ സമയത്ത് താന്‍ നഴ്‌സ് ജോലി രാജിവച്ചത്.
https://www.facebook.com/Sheeluabrahamofficial/photos/a.732650270124308/2995227717199874/?type=3
കുവൈറ്റില്‍ നിന്ന് യു.കെയിലേക്ക് നഴ്‌സിങ് ജോലിക്കായി പോകാനിരുന്ന സമയത്തായിരുന്നു വിവാഹമെന്നും വിവാഹ ശേഷമാണ് സിനിമയിലേക്കുമെത്തിയതെന്നും താരം പറഞ്ഞു. ഒരു പക്ഷേ താന്‍ ഈ വിവാഹം കഴിച്ചിരുന്നില്ലാ എങ്കില്‍ ഇപ്പോഴും താന്‍ നഴ്‌സായി തുടരുമെന്നും ഷീലു പറയുന്നു.
Post Your Comments