Latest NewsNEWS

സീരിയല്‍ കില്ലിംഗ് നടത്തുന്ന ഒരു ചക്ക സൈക്കോ ; ചക്ക വെട്ടി പൊളിക്കുന്നത് ഫെയ്‌സ്ബുക്കിലിട്ട മിഥുന് അഞ്ചാം പാതിര സ്റ്റൈലില്‍ ട്രോളോട് ട്രോള്‍ കമന്റ്

മിഥുന്‍ മാനുവല്‍ തോമസ് എന്ന യുവ സംവിധായകന്‍ വളരെ പെട്ടെന്നാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ആട് ഒരു ഭീകരജീവിയാണ്, ആട് 2, അലമാര, ആന്‍മരിയ കലിപ്പിലാണ്, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നീ കോമഡി ചിത്രങ്ങളിലൂടെ ആരാധകരെ കുറച്ച് സൃഷ്ടിച്ചെടുത്തെങ്കിലും തന്റെ സ്ഥിരം കോമഡി ട്രാക്ക് മാറ്റി ത്രില്ലര്‍ ഗണത്തിലേക്ക് ഇറങ്ങിയപ്പോള്‍ ആരാധകര്‍ക്ക് കിട്ടിയത് ഓര്‍ത്തിരിക്കാവുന്ന ഒരു തകര്‍പ്പന്‍ സിനിമ തന്നെയായിരുന്നു. ഇതോടെ ആരാധകര്‍ വര്‍ധിച്ചിരിക്കുകയാണ് മിഥുന്.

അഞ്ചാം പാതിര സമ്മാനിച്ച ഹാംഗ്ഓവര്‍ പലര്‍ക്കും വിട്ടുമാറിയിട്ടില്ല. അതാവാം മിഥുന്‍ സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റിട്ടാലും കമന്റുകളുമായി ആളുകളെത്തുന്നത് അതും അഞ്ചാം പാതിരയുടെ ചുവടുപിടിച്ച്. ഇപ്പോള്‍ മിഥുന്‍ പങ്കുവെച്ചിരിക്കുന്ന ചക്കമുറിക്കുന്ന ചിത്രത്തിലും അഞ്ചാം പാതിര സ്റ്റൈലില്‍ ട്രോള്‍ കമന്റുമാി എത്തിയിരിക്കുകയാണ് ആരാധകര്‍.

ഷേക്ക് ഉണ്ടാക്കാനൊന്നും തല്‍ക്കാലം വയ്യ.. അല്‍പ്പം പരമ്പരാഗത ചക്കപ്പുഴുക്ക് ആവാം.. ചക്ക ഉയിര്‍ എന്നു കുറിച്ചുകൊണ്ടാണ് ചക്ക മുറിക്കുന്ന ചിത്രം മിഥുന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമെത്തി.

ചില രസകരമായ കമന്റുകള്‍ താഴെ കൊടുക്കുന്നു

* ചക്ക മടല്‍ ‘ആടിന്’ കൊടുത്തിട്ട് ബാക്കി ഉള്ളത് ‘അലമാരയില്‍’ എടുത്ത് വയ്ക്കാം എന്നിട്ട് ‘ആന്‍ മരിയ’ വരുമ്പോള്‍ ഒരുമിച്ച് ‘അഞ്ചാം പാതിരക്ക്’ കഴിക്കാം

* ഒരു അഞ്ചാം പാതിരാ 2 ചെയ്താലോ… വീടുകള്‍ തോറും കയറി ചക്ക മോഷ്ടിച്ചു… സീരിയല്‍ കില്ലിംഗ് നടത്തുന്ന ഒരു സൈക്കോ… ചക്ക സൈക്കോ

* ഇന്ന് രാത്രി ചക്കപ്പുഴുക്കും കഴിച്ച് നന്നായി ഉറങ്ങിക്കോളൂ മിഥുന്‍…..
ഉടന്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും യുവര്‍ സ്ലീപ്ലസ് നൈറ്റ്‌സ് ആര്‍ കമിംഗ്…. മറ്റാര്‍ക്കും വേല ചെയ്യാന്‍ പറ്റാത്ത അവര്‍ മാത്രം വേല ചെയ്യുന്ന ആ രാത്രി ദിനങ്ങള്‍ വരികയാണ്
ഗ്യാസ് കേറാതെ സൂക്ഷിച്ചോളൂ

* ചക്കക്കുരു ഷേക്ക് ഉണ്ടാക്കി ലൈക് വാങ്ങുന്ന യൂസ്വല്‍ സൈക്കോപാത്ത് അല്ല ഞാന്‍. എന്റെ ചക്ക ഇടയിലും ചക്ക പൊളിക്കലും എന്റെ സ്വകാര്യതയാണ്

* സെലിബ്രിറ്റി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന ഒരു യൂസ്വല്‍ ചക്ക പുഴുങ്ങുകാരനല്ല ,എന്റെ വിശപ്പും,എന്റെ സ്വയം പാചകവും എന്റെ മാത്രം സ്വകാര്യതയാണ് ??… ഹിന്ദു പത്രവും വരുത്തുന്നുണ്ട് എന്ന് കാണിക്കാനുപയോഗിക്കുന്ന സൈക്കോളജിക്കല്‍ മൂവും ചിത്രത്തില്‍ കാണാം.

* ഓരോ ചക്ക പറിക്കുമ്പോഴും അത് അവസാനത്തേത് എന്ന് പ്ലാവിനെ തെറ്റിദ്ധരിപ്പിക്കുന്ന സൈക്കോ ഡയറക്ടര്‍

* പ്ലാവില്‍ നിന്നു ചക്ക പറിച്ചിട്ടു വാക്കത്തി കൊണ്ട് വെട്ടിപൊളിക്കുബോള്‍ ഒരു ഒച്ച ഉണ്ട്.. അതിന്റെ ഇടക്ക് ഓരോതരുടെ കൊതികൂടെ ആകുബം ആഹാ

shortlink

Related Articles

Post Your Comments


Back to top button