ആടുജീവിതം ചിത്രീകരണത്തിനായി പോയ പൃഥ്വിരാജും സംഘവും ലോക്ക്ഡൗണ്‍ ആയതോടെ ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയത് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്ന സംഘം പിന്നീട് ഏപ്രില്‍ 24ന് ചിത്രീകരണം പുനരാരംഭിച്ച് ഏറെക്കുറെ പൂര്‍ത്തിയാക്കിയതായാണ് വിവരം. മിക്കവാറും ഭാഗങ്ങളൊക്കെ ചിത്രീകരിച്ചു കഴിഞ്ഞെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ പറയുന്നു. ഈ മാസം ഇരുപതോടെ പൃഥ്വിരാജും സംഘവും തിരിച്ചെത്തുമെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പറയുന്നു.
പ്രയാസം നേരിട്ട സമയത്തൊക്കെ പോസിറ്റീവ് ആയിട്ടാണ് പൃഥ്വി പ്രതികരിച്ചത്. എന്റെ ആരോഗ്യത്തെക്കുറിച്ചോ മറ്റൊന്നിനെക്കുറിച്ചോ വിഷമിക്കേണ്ടെന്നാണ് പൃഥ്വി പറഞ്ഞതെന്നും പരീക്ഷണ ഘട്ടത്തില്‍ ജോര്‍ദ്ദാന്‍ ഭരണകൂടം മികച്ച സഹകരണമാണ് നല്‍കിയതെന്നും വൈദ്യപരിശോധനാ സംഘങ്ങള്‍ ഇക്കാലയളവില്‍ ഇടയ്ക്കിടെ സെറ്റിലെറ്റിയിരുന്നതായി പൃഥ്വിരാജ് തന്നോട് പറഞ്ഞിരുന്നെന്നും മല്ലിക സുകുമാരന്‍ പറയുന്നു.
‘ഇന്ദ്രന്‍ (ഇന്ദ്രജിത്ത്) വീഡിയോ കോളുകളൊക്കെ കണക്ട് ചെയ്തു തന്നപ്പോള്‍ കാഴ്ചയില്‍ പൃഥ്വിക്ക് കണ്ട ഒരേയൊരു വ്യത്യാസം താടി കൂടുതല്‍ വളര്‍ന്നു എന്നതായിരുന്നു. ഷൂട്ടിംഗ് തുടരാനാവുമോ എന്നറിയാതെ വെറുതെ ഇരിക്കേണ്ടിവരുന്നതാണ് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടെന്നും തന്നോട് പറഞ്ഞിരുന്നുവെന്നും ചിത്രീകരണം നടക്കില്ലെന്ന ധാരണയില്‍ ഇടയ്ക്ക് ആഹാരക്രമത്തില്‍ പൃഥ്വി മാറ്റം വരുത്തിയിരുന്നെന്നും മല്ലിക സുകുമാരന്‍ പറയുന്നു.
Post Your Comments