1992-ലെ വിഷു റിലീസായി പുറത്തിറങ്ങിയ ചിത്രമാണ് സർഗം. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനീത്, മനോജ് കെ ജയൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചത്. ബോംബൈ രവിയുടെ ഭാവ സാന്ദ്രമായ ഈണങ്ങൾ സർഗം എന്ന സംഗീത പ്രാധാന്യമുള്ള സിനിമയ്ക്ക് കൂടുതൽ മികവ് നൽകിയപ്പോൾ ആ വർഷത്തെ ഏറ്റവും വലിയ വിജയ സിനിമകളിലൊന്നായി സർഗം പുതിയ ചരിത്രം കുറിച്ചു.തിലകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ടു.
‘കുട്ടൻ തമ്പുരാൻ’ എന്ന കഥാപാത്രമായി മനോജ് കെ ജയൻ നിറഞ്ഞു നിന്ന ചിത്രം അദ്ദേഹത്തിലെ നടനും പിന്നീട് വലിയ മൈലേജ് നൽകി. ‘നഖക്ഷതങ്ങൾ’ എന്ന സിനിമയ്ക്ക് ശേഷം വിനീതിനും സർഗം ഒരു ഗംഭീര തിരിച്ചു വരവ് സമ്മാനിച്ചു. സർഗം സിനിമ റിലീസ് ചെയ്തു കഴിഞ്ഞു ആദ്യ നാളുകളിൽ മുപ്പത് പേരിൽ കൂടുതൽ ഇല്ലാതെയാണ് കേരളത്തിലെ പല തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിച്ചത്!. എന്നാൽ ആഴ്ച ഒന്ന് കഴിഞ്ഞതോടെ ചിത്രത്തിന്റെ ഗതി മാറി. മികച്ച കഥാ പശ്ചാത്തലമുള്ള ചിത്രത്തിന് പ്രേക്ഷകർ ഇടിച്ചു കയറാൻ തുടങ്ങിയതോടെ സർഗം ചരിത്ര വിജയമായി മാറുകയായിരുന്നു. വീനീത് – രംഭ താരജോഡികൾ സർഗത്തിന് ശേഷം ‘ചമ്പക്കുളം തച്ചൻ’ എന്ന സിനിമയിലും ഒന്നിച്ചിരുന്നു. സർഗത്തിന്റെ വിജയമാണ് വിനീത് – രംഭ ജോഡികളെ ചമ്പക്കുളം തച്ചനിൽ കാസ്റ്റ് ചെയ്യാൻ കാരണമായത്.
Post Your Comments