’28 വർഷം മുൻപ് ഒരു ദിലീഷ് ഫിലിപ്പും ജിൻസി ഫിലിപ്പും ജോയ്സി ഫിലിപ്പും ഉണ്ടായിരുന്നു’ കുട്ടിക്കാലചിത്രവുമായി മലയാളത്തിന്റെ പ്രിയ സംവിധായകന്‍

മഹേഷിന്റെ പ്രതികാരം' 'തൊണ്ടിമുതലും ദൃക്സാക്ഷിയും' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായ ദിലീഷ് പോത്തന്‍

സംവിധായകനായും നടനായും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ദിലീഷ് പോത്തന്‍. ‘മഹേഷിന്റെ പ്രതികാരം’ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായ ദിലീഷ് പോത്തന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ കവരുന്നത്.

സഹോദരിമാര്‍ക്ക് ഒപ്പമുള്ള രണ്ടുചിത്രങ്ങളാണ് ദിലീഷ് ഷെയര്‍ ചെയ്തിരിക്കുന്നത്. ” 28 വര്‍ഷം മുന്‍പ് ഒരു ദിലീഷ് ഫിലിപ്പും ജിന്‍സി ഫിലിപ്പും ജോയ്സി ഫിലിപ്പും ഉണ്ടായിരുന്നു. ഇന്നവര്‍ ദിലീഷ് പോത്തനും ജിന്‍സി സനിലും ജോയ്സി കെവിനുമാണ്,” ചിത്രം പങ്കുവച്ച്‌ കൊണ്ട് ദിലീഷ് പോത്തന്‍ കുറിക്കുന്നു

Share
Leave a Comment