Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMovie Gossips

ഐശ്വര്യയും റാണിയും തമ്മില്‍ പ്രശ്നം!! അഭിഷേക് നടി റാണിയെ വിവാഹം ക്ഷണിക്കാത്തതിന്റെ കാരണം?

ഇതേക്കുറിച്ച്‌ മറുപടി പറയേണ്ടത് അഭിഷേകാണ്. ഒരാള്‍ അയാളുടെ വിവാഹത്തിനായി നിങ്ങളെ ക്ഷണിച്ചില്ലെങ്കില്‍ അയാളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് എവിടെയാണ് സ്ഥാനമെന്ന് മനസ്സിലാകും

താരങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ചര്ച്ചയാകാറുണ്ട്. ബോളിവുഡില്‍ ഒരുപോലെ തിളങ്ങി നിന്നിരുന്ന താരങ്ങളാണ് ഐശ്വര്യയും റാണി മുഖര്‍ജിയും.നല്ല സൗഹൃദത്തിലായിരുന്നു ഇരുവരും ഒരേ വേദിയില്‍ മുഖം കൊടുക്കാതെ ആയതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍.

അഭിഷേക് ബച്ചനും റാണി മുഖര്‍ജിയും തമ്മില്‍ പ്രണയത്തിലായിരുനെന്നും ഏത് അറിഞ്ഞതോടെയാണ് ഐശ്വര്യയും റാണി മുഖര്‍ജിയും തമ്മില്‍ തെറ്റിയതെന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. കൂടാതെ അഭിഷേക്ക് ഐശ്വര്യ വിവാഹത്തിനും താരത്തിനു ക്ഷണം ലഭിച്ചില്ല. അതോടെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ വേര്‍പിരിഞ്ഞതിന് പിന്നിലെ കാരണം അഭിഷേക് ബച്ചന്‍ തന്നെയാണെന്ന് പാപ്പരാസികള്‍ പറഞ്ഞു

എന്നാല്‍ ഇതൊന്നുമല്ല ഇരുവര്‍ക്കും ഇടയില്‍ സംഭവിച്ചത്. ഐശ്വര്യ ചല്‍തേ ചല്‍തേ സിനിമയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണം .ഐശ്വര്യയുമായി പ്രണയത്തിലായിരുന്ന സല്‍മാന്‍ ഖാന്‍ ഷൂട്ടിംഗിനിടയില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയിരുന്നു.ഇത് വലിയ പ്രശ്നമാവുകയും ഇരുവരും   വേര്‍പിരിയുകയും ചെയ്തു. ഇതിനു പിന്നാലെ ഐശ്വര്യയെ സിനിമയില്‍ നിന്ന് മാറ്റി റാണി മുഖര്‍ജിയെ അഭിനയിപ്പിക്കുകയും ചെയ്തു.തന്നെ മാറ്റി റാണി മുഖര്‍ജിയെ ചിത്രത്തിലേക്ക് തിരഞ്ഞടുത്ത സംഭവമാണ് ഇവരെ അകറ്റിയതെന്നായിരുന്നു വേറെയൊരു വാദം

എന്നാല്‍ ഐശ്വര്യയും അഭിഷേകും വിവാഹത്തിന് ക്ഷണിക്കാതിരുന്നതിനെക്കുറിച്ച് റാണി മുഖര്‍ജിക്ക് പറഞ്ഞ മറുപടി ഇങ്ങനെ..” ഇതേക്കുറിച്ച്‌ മറുപടി പറയേണ്ടത് അഭിഷേകാണ്. ഒരാള്‍ അയാളുടെ വിവാഹത്തിനായി നിങ്ങളെ ക്ഷണിച്ചില്ലെങ്കില്‍ അയാളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് എവിടെയാണ് സ്ഥാനമെന്ന് മനസ്സിലാകും. നമുക്ക് അവരുമായി നല്ല സൗഹൃദമുണ്ടെന്നായിരിക്കും നമ്മള്‍ കരുതുന്നത്. എന്നാല്‍ സെറ്റിലെ സഹപ്രവര്‍ത്തക എന്ന നിലയിലായിരിക്കും അവര്‍ പരിഗണിക്കുന്നത്. ഞങ്ങള്‍ വെറും സഹപ്രവര്‍ത്തകരാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഭവം. സ്വന്തം വിവാഹത്തിന് ആരെയൊക്കെയാണ് ക്ഷണിക്കേണ്ടത് എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. താന്‍ വിവാഹം കഴിക്കുമ്ബോള്‍ വളരെ അടുത്ത ആള്‍ക്കാരെ മാത്രമേ വിളിക്കുകയുള്ളൂ.”

ഇത് കൂടാതെ തന്റെ വിവാഹത്തിന് റാണി അഭിഷേകിനെയും ഐശ്വര്യയെയും ക്ഷണിച്ചതുമില്ല. എന്നാല്‍ ഐശ്വര്യയുടെ അച്ഛന്റെ വിയോഗവാര്‍ത്തയറിഞ്ഞ സന്ദര്‍ഭത്തില്‍ ദുഖം പങ്കിടാന്‍ റാണി എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു

shortlink

Related Articles

Post Your Comments


Back to top button