Latest NewsNEWS

ഞാന്‍ എന്തു ധരിക്കണമെന്നത് എന്റെ ചോയ്‌സ് ആണ്, ഇനി ഒരിക്കലും ഇത് തുടരാനാകില്ല, ഇത് ഇവിടെ വച്ചു നിര്‍ത്തണം കാരണം മോശം കമന്റ് ചെയ്തയാളൊരു കുട്ടിയാണ് ; ശ്രിന്ദ

സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളില്‍ അശ്ലീല കമന്റുകള്‍ എഴുതുന്നവര്‍ക്കെതിരെ നടി ശ്രിന്ദ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കാരണം ഇത്തവണ ശ്രദ്ധയില്‍പെട്ടത് ഒരു കുട്ടിയുടെ കമന്റാണെന്നും ഇത് അവസാനിപ്പിച്ചേ മതിയാകൂവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരം കമന്റുകള്‍ സഹിക്കാനാകില്ലെന്നും താരം പറഞ്ഞു.

ഇത് ശരിയല്ല. ഇതുപോലെ സംസാരിക്കുന്നത് ശരിയല്ല. ഞാന്‍ എന്ത് ധരിക്കണമെന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ പ്രൊഫൈലില്‍ മോശം ഭാഷയിലൂടെ സംസാരിക്കുന്നതും അശ്ലീലത പ്രചരിപ്പിക്കുന്നതും നിങ്ങളാണ്. ഇത് ഇനിയൊട്ടും സഹിക്കാനാകില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ ശ്രിന്ദ പറഞ്ഞു.

വളരെയധികം സര്‍ഗ്ഗാത്മകത, അഭിപ്രായങ്ങള്‍, വിവരങ്ങള്‍ എന്നിവ പങ്കിടാനുള്ള ഒരു മികച്ച ഇടമാണ് സോഷ്യല്‍ മീഡിയ, എന്നിരുന്നാലും, വിദ്വേഷവും നിഷേധാത്മകതയും ഉളവാക്കുന്നതിനുള്ള ഒരു വേദി കൂടിയാണിതെന്ന് താരം പറഞ്ഞു. വെറുപ്പുളവാക്കുന്ന സന്ദേശങ്ങളോടും മോശം അഭിപ്രായങ്ങളോടും പ്രതികരിക്കാന്‍ ഞാന്‍ സാധാരണയായി ആളല്ല, അത്തരക്കാര്‍ ശ്രദ്ധ കിട്ടാന്‍ ചെയ്യുന്നതാണെന്ന് അറിയാം. മാത്രമല്ല ഇതൊന്നും എന്നെ ബാധിക്കുകയുമില്ല’.

https://www.instagram.com/p/CADPi8vH_z4/

‘പക്ഷേ ഇത്തവണ പ്രതികരിക്കാന്‍ കാരണം മോശം കമന്റ് ചെയ്തയാളൊരു കുട്ടിയാണെന്നതിനാലായിരുന്നു. ഈ വ്യക്തി, അവന്റെ പ്രൊഫൈലില്‍ നിന്നും തോന്നുന്നതൊരു കുട്ടിയാണെന്നാണ്, വളരെ മോശമായ കമന്റുകളാണ് ചെയ്തിരിക്കുന്നത്. അത് പിന്നീട് വലിയൊരു വഴക്കും ബഹളുമായി മാറി. എനിക്ക് വേണ്ടി പിന്തുണച്ചു നിന്ന കുട്ടിയോട് നന്ദിയുണ്ട്. എന്നാല്‍ ഇങ്ങനല്ല മുന്നോട്ടുപോകേണ്ടത്. എന്റെ പേജില്‍ ഇതുപോലുളള വെറുപ്പും അശ്ലീല കമന്റുകളുംയാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല’.

ഇതുപോലെ സംസാരിക്കുന്നത് ശരിയല്ല. ഞാന്‍ ധരിക്കുന്നത് എന്റെ ചോയിസാണ്, പക്ഷേ എന്റെ പ്രൊഫൈലില്‍ അധിക്ഷേപകരമായ ഭാഷയിലൂടെയും അശ്ലീലതയിലൂടെയും വിദ്വേഷം പ്രചരിപ്പിക്കുന്നത് നിങ്ങളാണ്. ഇനി ഒരിക്കലും ഇത് തുടരാനാകില്ല. ഇത് ഇവിടെ വച്ചു നിര്‍ത്തണം. സ്വയം ബഹുമാനിക്കാന്‍ പഠിക്കൂ. നല്ല കാര്യങ്ങള്‍ ചെയ്യൂ. ബഹുമാനിക്കുക! ആളുകളെ ബഹുമാനിക്കുക, നിങ്ങളുടെ ചുറ്റുമുള്ള ലോകം, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം, നിങ്ങള്‍ ചെയ്യുന്ന ജോലി, നന്നായി അറിയാന്‍, മികച്ചവരാകാന്‍, മികച്ചത് ചെയ്യുന്നതിന് സ്വയം ബഹുമാനിക്കുക! ‘-ശ്രിന്ദ പറഞ്ഞു

shortlink

Post Your Comments


Back to top button