CinemaGeneralMollywoodNEWS

ലാല്‍ സാര്‍ ആണ് അതിലെ ഫുള്‍ ഫൈറ്റ് നിയന്ത്രിച്ചത്: മെഗാ ഹിറ്റായ സിനിമയുടെ ഓര്‍മ്മകള്‍ പറഞ്ഞു മീന

അതിന്റെ ലൊക്കേഷൻ കഥാപരിസരങ്ങൾ എല്ലാം ഞാൻ മറ്റു സിനിമയിൽ ചെയ്തതിൽ നിന്നും വിഭിന്നമായിരുന്നു

1997-ലെ വേനലവധി റിലീസായി പുറത്തിറങ്ങിയ മോഹൻലാൽ – ഐ വി ശശി ചിത്രമാണ് ‘വർണ്ണപ്പകിട്ട്’. മോഹൻലാലിന്റെ വിജയ സിനിമകളിൽ ഒന്നായ വർണ്ണപ്പകിട്ടിന്റെ തിരക്കഥ ബാബു ജനാർദ്ദനന്റെതായിരുന്നു. മോഹൻലാലിന്റെ നായികയായി മീന അഭിനയിച്ച ചിത്രത്തിൽ മലയാള മറ്റു നിരവധി പ്രമുഖ താരങ്ങളും അഭിനയിച്ചിരുന്നു. ഒരു നടി എന്ന നിലയിൽ വർണ്ണപ്പകിട്ട് എന്ന ചിത്രം തനിക്കൊരു അദ്ഭുതമായിരുന്നുവെന്നും അതിന്റെ കാരണങ്ങൾ ഏറെയാണെന്നും മീന പറയുന്നു .

വർണ്ണപ്പകിട്ട് എന്ന സിനിമയെക്കുറിച്ച് മീന

“വർണ്ണപ്പകിട്ട് എന്ന ചിത്രം ശരിക്കുമൊരു വർണ്ണപ്പകിട്ട് തന്നെയായിരുന്നു. ആ സിനിമയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത അദ്ഭുതമാണ്. ഒരു സ്റ്റണ്ട് കൊറിയോഗ്രാഫർ പോലുമില്ലാതെ ലാൽ സാർ തന്നെയാണ് അതിലെ ഫൈറ്റ് സീനൊക്കെ ചെയ്തത്. എന്നെ സംബസിച്ച് അതിലെ വാട്ടർ സ്കീങ്ങൊക്കെ എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു. ചിത്രത്തിലെ ഗാനരംഗത്തിലെ ഡാൻസ് സ്റ്റെപ്പൊക്കെ പുതുമയുള്ളതായിരുന്നു. അതിന്റെ ലൊക്കേഷൻ കഥാപരിസരങ്ങൾ എല്ലാം ഞാൻ മറ്റു സിനിമയിൽ ചെയ്തതിൽ നിന്നും വിഭിന്നമായിരുന്നു. ഏറെ വിസ്മയപ്പെട്ട ഒരു മായാജാലം പോലെയുള്ള സിനിമ തന്നെയായിരുന്നു ‘വർണ്ണപ്പകിട്ട്’ – മീന പറയുന്നു,

ജനാര്‍ദ്ദനന്‍, ജഗദീഷ്, രാജന്‍ പി ദേവ്, ഗണേഷ് , ദിവ്യ ഉണ്ണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ദിലീപും ചിത്രത്തില്‍ പ്രാധാന്യമേറിയ ഒരു റോളില്‍ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button