
മുംബൈ: എളിമയുള്ള മനുഷ്യന്‍ എന്നാണ് അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനെ പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഇതാ അദ്ദേഹത്തിന് ആദരവുമായി ഒരു ഗ്രാമം. മഹാരാഷ്ട്രയിലെ ഇഗട്പുരി എന്ന ഗ്രാമമാണ് ഒരു പ്രദേശത്തിന് ‘നായകന്റെ ദേശം'(ഹീറോ-ചി-വാഡി)എന്ന് പേര് നല്‍കി ഇര്‍ഫാന്‍ ഖാനോടുള്ള ആദരം പ്രകടിപ്പിച്ചത്. അദ്ദേഹം ഇവിടത്തെ ഗ്രാമീണരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പല അവസരങ്ങളിലും അവരുടെ സഹായത്തിനായി എത്തിയിരുന്നതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇഗട്പുരി ഈ ഗ്രാമത്തില്‍ ഇര്‍ഫാന്‍ ഭൂമി വാങ്ങിയതിനു ശേഷം ഗ്രാമീണരുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഇവരുമായി സംസാരിക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുകയും ചെയ്ത് അവരെ സഹായിക്കുകയായിരുന്നു. കൂടാതെ ഗ്രാമത്തിലെ ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബുക്കും മഴക്കോട്ടും മധുരപലഹാരങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഇര്‍ഫാന്‍ നല്‍കിയിരുന്നു. ഇതിനെല്ലാം ആദരസൂചകമായിയാണ് ഗ്രാമത്തില്‍ ഇര്‍ഫാന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് ‘നായകന്റെ ദേശം’ എന്ന് പേര് നല്‍കിയിരിക്കുന്നത്.
Post Your Comments