സമൂഹ മാധ്യമങ്ങളില്‍ സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം റിലീസായ ‘കായങ്കള്‍ നൂറ്’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് സുരേഷ്ഗോപിയുടെ പുതിയ ലുക്ക് വൈറലാവുന്നത്. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവല്‍’ എന്ന ചിത്രത്തിലെ താരത്തിന്റെ ലൂക്കും മറുവശത്ത് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കടുവ’യിലെ ലൂക്കും. എന്നാല്‍ ഈ പ്രചരണങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്നും തന്റെ മറ്റൊരു ചിത്രത്തിന്റെ ലുക്ക് ആണിതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ് നടന്. ഗെറ്റപ്പിലുള്ള ചിത്രം പ്രചരിച്ചിരുന്നു.
സുരേഷ്ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന പുതിയ ലുക്കിലുള്ള എന്റെ ചിത്രത്തിന് അനൗണ്‍സ് ചെയ്തതോ ചിത്രീകരിച്ചിരുന്നതോ ആയ ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ല. തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്ന് ആരാധകരോടും മീഡിയയോടും അപേക്ഷിക്കുകയാണ്. സത്യാവസ്ഥ പരിശോധിക്കാതെ വ്യജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല. മാത്യു തോമസ് സംവിധാനം ചെയ്യുന്ന എന്റെ 250ാമത്തെ ചിത്രത്തിന്റെയും രാഹുലുമായി ചേര്‍ന്നുള്ള ചിത്രത്തിന്റെയും ഫോട്ടോഷൂട്ടുകള്‍ അവസാനിക്കും വരെയേ ഈ ലുക്കില്‍ തുടരുകയുള്ളൂ. അതിനു ശേഷം കാവലിനു വേണ്ടി ഷേവ് ചെയ്ത ലുക്കിലേക്ക് മാറും. ഏവരും സുരക്ഷിതരായിരിക്കൂ.
Post Your Comments