ബോളിവുഡ് നടി ശില്‍പ ഷെട്ടി അടുത്തിടെയാണ് വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ടാമത്തെ കുഞ്ഞായ സമീക്ഷയെ സ്വന്തമാക്കിയത്. ജന്മം നല്‍കിയത്. പലരും അഭിനന്ദിച്ച് എത്തിയെങ്കിലും താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരിന്നു. ഒന്നുകില്‍ സ്വന്തമായി ഗര്‍ഭം ധരിക്കുക അല്ലെങ്കില്‍ ദത്തെടുക്കുകയോ ആണ് വേണ്ടതെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. ഇപ്പോളിതാ എന്തുകൊണ്ടാണ് വാടക ഗര്‍ഭപാത്രം തിരഞ്ഞെടുക്കാനുള്ള കാരണം എന്ന് വെളിപ്പെടുത്തുകയാണ് ശില്‍പ്പ ഷെട്ടി.
അഞ്ച് വര്‍ഷത്തോളമായി രണ്ടാമത്തെ കുഞ്ഞിനുവേണ്ടി ശ്രമിച്ചുവെന്നും എന്നാല്‍ നിരവധി തവണ ഗര്‍ഭം അലസിപോയെന്നും ശില്‍പ പറഞ്ഞു. ‘വിയാന് ശേഷം ഒരു കുട്ടി കൂടി വേണമെന്ന് ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഓരോ തവണ ഗര്‍ഭിണി ആവുമ്പോഴും വില്ലനായി ആന്റിഫോസ്ഫോളിപിഡ് സിന്‍ഡ്രോം (എപിഎല്‍എ) തന്നെ ബാധിച്ചിരുന്നതിനാല്‍ രണ്ടു തവണ ഗര്‍ഭം അലസി”.
‘വിയാന്‍ ഒറ്റക്കുട്ടിയായി വളര്‍ത്താന്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം തനിക്കൊരു സഹോദരിയുള്ളതിനാല്‍ സഹോദരങ്ങള്‍ വേണ്ടതിന്റെ പ്രാധാന്യം തനിക്കറിയാം. അതോടെ ദത്തെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കൊണ്ട് സാധിച്ചില്ല. പിന്നീടാണ് വാടക ഗര്‍പാത്രത്തിലേക്ക് തിരിയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി രണ്ടാമത്തെ കുഞ്ഞിനായി ശ്രമിക്കുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് ഇവളെ തങ്ങള്‍ക്ക് ലഭിക്കുന്നത്.
Post Your Comments