സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നാളേറെയായി നടക്കുകയാണ്. ഫെമിനിസവും ഇക്വാലിറ്റിയുമൊക്കെയാണ് സംസാരവിഷയമാക്കി നടിയും അവതാരകയുമായ ആനിയോട് നടി സരയു സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആണിന്/ ഭര്‍ത്താവിന് ഒരു പടി താഴെയാണ് സ്ത്രീയുടെ സ്ഥാനം അതില്‍ തെറ്റില്ല, അത് സുരക്ഷിതത്വമാണ് എന്നൊക്കെയുള്ള സരയുവിന്റേയും ആനിയുടെയും വാക്കുകള്‍ക്ക് നേരെ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പ്രതികരണവുമായി സരയു തന്നെ രംഗത്തെത്തിയിട്ടും വീണ്ടും വിവാദം തുടര്‍ന്നതോടെ തനിക്ക് വിവാദത്തില്‍ താല്പര്യമില്ലെന്നു വ്യക്തമാക്കി വീണ്ടും ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സരയു.
ഇനിയും തുടരുന്ന വിമര്‍ശനങ്ങള്‍ നിര്‍ത്തണമെന്നും താന്‍ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടുള്ള കലഹം നിര്‍ത്തണമെന്നും സരയു പറയുന്നു. സ്ത്രീ പുരുഷന്റെ കീഴില്‍ നില്‍ക്കണം എന്ന് പഠിപ്പിച്ചിരുന്ന ഒരിടത്തു നിന്ന് താന്‍ ഒരു യൂ ടേണ്‍ എടുത്ത് പോരുകയായിരുന്നുവെന്നും സരയു പോസ്റ്റില്‍ പറയുന്നു.
സരയുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കാലത്തിനൊത്തു കാഴചപ്പാടുകള്‍ മാറും…ആണും പെണ്ണും ഒരേ തട്ടില്‍ കൈപിടിച്ചു ജീവിക്കുന്നതാണ് ഇന്നെന്റെ ശെരി…. (അന്ന് പറഞ്ഞതില്‍ നിന്ന് ലേശം വ്യത്യസ്തം തന്നെ ആണ് അഭിപ്രായം)അതാണ് എന്റെ ഇക്വാലിസം… അതാണ് എന്റെ ഫെമിനിസവും…എന്റെ ശെരികള്‍ ഇങ്ങനെ ആണ്… എന്റെ മാത്രം ശെരി…
സോഷ്യല്‍ മീഡിയയ്ക്ക് അപ്പുറത്ത് സുന്ദരമായ ഒരു കുടുംബ ജീവിതം നയിക്കുന്ന ആളാണ് ഞാന്‍….പങ്കുവെച്ചും പൊട്ടിച്ചിരിച്ചും പറഞ്ഞും അറിഞ്ഞും ഞങ്ങള്‍ തീര്‍ത്ത ലോകം തന്നെ ആണ് എനിക്ക് വലുത്… അതിനപ്പുറം ഒരു സൈബര്‍ ലോകത്തിനും വില കൊടുക്കുന്നില്ല…
എങ്കിലും നല്ല ചര്‍ച്ചകള്‍ നടക്കുന്ന, നല്ല എഴുത്തുകള്‍ വായിക്കാന്‍ കിട്ടുന്ന, നല്ല സൗഹൃദങ്ങള്‍ പൂക്കുന്ന ഒരിടം എന്ന രീതിയില്‍ ഒരുപാട് ഇഷ്ടമുണ്ട്….ആ ഇഷ്ടം ഇല്ലാതാക്കുന്ന ചിലരുണ്ട്, ചിലതുണ്ട്….
അതിനോട് അന്നും ഇന്നും എന്നും വെറുപ്പ് തന്നെ…അപ്പുറത്തെ വീട്ടിലേക്ക് കണ്ണും നട്ടിരുന്നു,ഓരോ വിഷയങ്ങള്‍ ദിവസവും കണ്ടുപിടിക്കാനുള്ള അവരുടെ ബുദ്ധിമുട്ടും മനസിലാക്കുന്നു…
അപ്പോള്‍ നിങ്ങളൊക്കെ തകര്ക്കിന്…..
സുദീര്‍ഘമായ ഒരു എഴുത്തൊന്നും ഇതിന് ആവശ്യമില്ല….
ശുഭരാത്രി ??
വിഷയത്തില്‍ വ്യക്തത വരുത്തിയ മറ്റൊരു ഫേസ്ബുക്ക് കുറിപ്പ്:
നമസ്കാരം,
2 ദിവസം മുന്നേ കൃത്യമായി നിലപാട് അറിയിച്ച് എഴുതിയിട്ടും
വര്‍ഷങ്ങള്‍ക്ക് മുന്നേ ഉള്ള ഒരു വീഡിയോ ഇപ്പോഴും ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി ഒരുക്കുന്നു എന്നറിയുന്നു…
ഞാന്‍ ചിന്തകള്‍ കൊണ്ടും കാഴ്ചപ്പാടുകള്‍ കൊണ്ടും ഈ വര്‍ഷങ്ങള്‍ കൊണ്ട് കുറച്ച് മുന്നിലേക്ക് പോന്നിരിക്കുന്നു…അനുഭവങ്ങളും യാത്രകളും സൗഹൃദങ്ങളും ജീവിതവും പഠിപ്പിച്ച പാഠങ്ങള്‍ കൊണ്ട്, തിരുത്തിയും, ഇടറിയും, പിടഞ്ഞെണീറ്റും, ഓടിപാഞ്ഞും സ്വന്തം ജീവിതം രൂപപ്പെടുത്തി എടുക്കുകയാണ് ഞാന്‍ ചെയ്യുന്നത്…വീടിനുള്ളിലെ സുരക്ഷിത്വത്തില്‍ നിന്ന് കിട്ടിയ ഇടുങ്ങിയ ചിന്ത അല്ലായിരുന്നു വിഡിയോയിലേത്… ചെന്ന് പെട്ട ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങള്‍ ഉണ്ടായിരുന്നു….
സ്ത്രീ പുരുഷന്റെ കീഴില്‍ നില്‍ക്കണം എന്ന് തേന്‍പുരട്ടിയ വാക്കുക്കളാല്‍ ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്ന അത്തരം ഒരിടത്തു നിന്ന് യൂ ടേണ്‍ എടുത്ത് പോരുകയായിരുന്നു… അതാണ് എന്നിലെ സ്ത്രീയോട് ഞാന്‍ ചെയ്ത ഏറ്റവും സുന്ദരമായ കാര്യം…
പറഞ്ഞുവന്നത് ഇത്രേ ഉള്ളു…ഞാന്‍ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങള്‍ കലഹിച്ചോണ്ടിരിക്കുന്നത്….
എനിക്ക് ഇനിയും ഇതിന് മുകളില്‍ സമയം ചിലവഴിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല….
എന്നിലെ മാറ്റങ്ങളുടെ നേര്‍ത്ത സാദ്ധ്യതകള്‍ എങ്കിലും തിരിച്ചറിഞ്ഞു നേരിട്ട് ചോദിക്കുകയും എളുപ്പത്തില്‍ ചെയ്യാവുന്ന വീഡിയോ ഷെയര്‍ ഒഴിവാക്കി 2 വരികള്‍ കൃത്യമായി, ഊര്‍ജം പകരുന്ന തരത്തില്‍ എഴുതുകയും, പലരോടും തിരുത്തി സംസാരിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ക്ക് സ്നേഹം…
തിരിച്ചറിയുന്നു നല്ല സൗഹൃദങ്ങളെ??
ശുഭരാത്രി.
Post Your Comments