Latest NewsNEWS

ബോഡി ഷെയിമിംഗിന്റെ പേരില്‍ പരിഹസിച്ചവരുടെ വായടപ്പിച്ച് ശരണ്യ

പ്രസവത്തിന് പിന്നാലെ വണ്ണം വെച്ചതിന്റെ പേരില്‍ ബോഡി ഷെയ്മിംഗിന് വിധേയായ താരമാണ് ശരണ്യ മോഹന്‍. ഇപ്പോള്‍ ഇതാ പരിഹസിച്ചവര്‍ക്ക് എതിരെ താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞിനെ നോക്കേണ്ട സമയത്ത് ജിമ്മില്‍ പോയി ശരീരഭാരം കുറയ്ക്കാനും സ്ലിം ബ്യൂട്ടിയാവാനും നോക്കിയാല്‍ തന്റെ കുഞ്ഞ് പട്ടിണിയാവുമെന്ന് ശരണ്യ പറയുന്നു. ഒമ്പത് മാസം കൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാവുന്ന മാറ്റത്തെ സ്വീകരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. അത് സ്വയം മനസിലാക്കണം ഒരമ്മയെന്നും താരം പറഞ്ഞു.

‘തന്റെ ജീവിതത്തില്‍ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുള്ള വ്യക്തിയാണ് താനെന്നും തടി കൂടിയതും മറ്റും പുറത്തുള്ളവര്‍ക്കുള്ള തോന്നലാണെന്നും താരം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം തന്റെ കുഞ്ഞിനെ നല്ല രീതിയില്‍ നോക്കേണ്ടത് തന്റെ കടമയാണെന്നും ആ സമയത്ത് ജിമ്മില്‍ പോയി ശരീരഭാരം കുറയ്ക്കാനും സ്ലിം ബ്യൂട്ടി ആവാനും നോക്കിയാല്‍ തന്റെ കുഞ്ഞ് പട്ടിണി ആവുമെന്നും താനെന്തിനാണ് വെറുതേ ബാലശാപം വാങ്ങിവയ്ക്കുന്നതെന്നും താരം പറഞ്ഞു.

കുഞ്ഞുങ്ങളുടെ ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷിക്കുന്ന അമ്മയാണ് താനെന്നും. വാവയ്ക്ക് ആദ്യത്തെ പല്ല് വന്നത്, ആദ്യമായി ചിരിച്ചത്, മുട്ടിലിഴഞ്ഞത്, നടന്നത് ഇതെല്ലാം ഏതൊരു അമ്മയ്ക്കും എന്നത് പോലെ എനിക്കും ഏറെ സന്തോഷം പകര്‍ന്ന നിമിഷങ്ങളാണ്. അതല്ലാതെ ഒരു സെലിബ്രിറ്റി മോം ആയി എന്നും രാവിലെ മേക്കപ്പ് ഇട്ട് കുഞ്ഞുങ്ങള്‍ക്ക് പാലു കൊടുക്കാനാവുമോ. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് മാത്രമാണ് ആ സെലിബ്രിറ്റി സ്റ്റാറ്റസ് കാണാനാവുന്നതെന്നും ശരണ്യ വ്യക്തമാക്കി.

അമ്മയാകുന്നതോടെ സ്വാഭാവികമായും ശരീരത്തില്‍ മാറ്റങ്ങളുണ്ടാകും. അന്ന് എന്റെ നേരെ ബോഡി ഷെയ്മിങ്ങ് ഉണ്ടായപ്പോള്‍ അത് ഏറ്റവുമധികം ബാധിച്ചത് എന്റെ കുടുംബത്തെയാണ്. എനിക്കത് വലിയ കാര്യമായൊന്നും തോന്നിയില്ലെന്നും മറ്റുള്ളവരുടെ പറച്ചിലുകള്‍ അവസാനിപ്പിക്കാനല്ല നമ്മുടെ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്നാണ് താന്‍ കരുതുന്നതെന്നും ശരണ്യ പറഞ്ഞു. ബോഡി ഷെയ്മിംഗ് നേരിടുന്ന അമ്മമാര്‍ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളണമെന്നും ഒമ്പത് മാസം കൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാവുന്ന മാറ്റത്തെ സ്വീകരിക്കുന്നത്ും അത് സ്വയം ഒരമ്മ മനസിലാക്കണമെന്നും ആരോഗ്യസ്ഥിതി അനുസരിച്ച് സമയമെടുത്ത് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും ശരണ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button