GeneralLatest NewsTollywood

‘അവള്‍ സമ്മതം മൂളി’ ; വിവാഹവാര്‍ത്ത പുറത്തുവിട്ട് നടന്‍ റാണ ദഗ്ഗുബതി

സോഷ്യല്‍ മീഡിയയിലൂടെ ചുരുങ്ങിയ വാക്കുകളിലായിരുന്നു റാണയുടെ പ്രഖ്യാപനം.

ബാഹുബലിയിലെ പല്‍വാല്‍ദേവനായി എത്തി തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ നടനാണ്‌ റാണ ദഗ്ഗുബതി. താരത്തിന്റെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചുരുങ്ങിയ വാക്കുകളിലായിരുന്നു റാണയുടെ പ്രഖ്യാപനം. ‘അവള്‍ സമ്മതം മൂളി’ എന്നു കുറിച്ചുകൊണ്ടാണ് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള ചിത്രം താരം പങ്കുവച്ചത്. എന്നാല്‍ ഇതിനെ വിവാഹ പ്രഖ്യാപനം തന്നെയായാണ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററില്‍ സ്വീകരിച്ചത്.

യുവസംരംഭക മിഹീക ബജാജ് ആണ് വധു. ഹൈദരാബാദിലുള്ള ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മിഹീക. ലോക്ക് ഡൗണിനു ശേഷമാവും വിവാഹത്തീയതി തീരുമാനിക്കുക.

റാണയുടെ പ്രഖ്യാപനത്തിനു പിന്നാലെ ശ്രുതി ഹാസന്‍, തമന്ന, സാമന്ത അക്കിനേനി തുടങ്ങിയവരൊക്കെ ആശംസകളുമായി എത്തി.

shortlink

Related Articles

Post Your Comments


Back to top button