മലയാളത്തിന്റെ പ്രിയ സംവിധായകനാണ് പ്രിയദര്ശന്. മോഹന്‍ലാലിനൊപ്പം ഒരു പിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയദര്‍ശന്റെ ആദ്യചിത്രം പൂച്ചയ്ക്കൊരു മുക്കുത്തിയാണ്. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.
തന്റെ ആദ്യ സിനിമയുടെ ഓര്‍മ്മ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന് ഇപ്പോള്‍. മിഴികളില്‍ എന്ന ഗാനമായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മോഹന്‍ലാലും സുകുമാരിയും ഡാന്‍സ് ചെയ്യുന്ന വീഡിയോയ്ക്കൊപ്പം” 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി താന്‍ സംവിധാനം ചെയ്ത സിനിമയിലെ രംഗം, സുകുമാരി ചേച്ചിയുടെ ഓര്‍മ്മകളില്‍” എന്ന കുറിപ്പോടെ പങ്കുവച്ചു
മോഹന്‍ലാല്‍, ശങ്കര്‍, മേനക, നെടുമുടി വേണു, എംജി സോമന്, കുതിരവട്ടം പപ്പു, ജഗതി ശ്രീകുമാര്‍, ബൈജു, പൂജപ്പുര രവി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രം 100 ദിവസത്തിലധികം നിറഞ്ഞോടി.
Post Your Comments