
ലോക്ക് ഡൗണ്‍ സോഷ്യല്‍ മീഡിയയ്ക്ക് വിവിധതരം ചലഞ്ചുകളുടെ കാലം കൂടിയാണ്. ഈ ലോക്ക് ഡൗണ്‍ കാലത്ത് നിരവധി ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഈ ചലഞ്ചുകളെല്ലാം അവതരിപ്പിച്ച് മുന്നേറുന്നത് സിനിമാതാരങ്ങളാണ്. ലോക്ക്ഡൗണില്‍ പുതിയ ചലഞ്ചും വരുന്നത് കാത്തിരിക്കുകയാണ് പല താരങ്ങളും. ഇപ്പോഴിതാ, പുതിയ ചലഞ്ചുമായി എത്തിരിക്കുകയാണ് തെന്നിന്ത്യന്‍ നായിക സമീറ റെഡ്ഡി. മക്കളുടെ പുതപ്പുകളും പില്ലോയുമെല്ലാം ഉപയോഗിച്ച് പുതിയ ഫാഷന്‍ പരിചയപ്പെടുത്തുന്ന ബ്ലാങ്കറ്റ് ചലഞ്ചുമായാണ് താരം എത്തിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് സമൂഹമാധ്യമങ്ങളില്‍ സജീവമായ ചലഞ്ചുകളില്‍ ചിലതാണ് പില്ലോ ചലഞ്ചും ബ്ലാങ്കറ്റ് ചലഞ്ചും. ഈ ചലഞ്ചുകളുടെ ഒരു സ്പൂഫ് വീഡിയോ ആണ് സമീറ റെഡ്ഡി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ബ്ലാങ്കറ്റിനെ ഗ്ലാമര്‍ വസ്ത്രം പോലെ ധരിക്കുന്നതാണ് ഈ ബ്ലാങ്കറ്റ് ചലഞ്ച്. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടുവിശേഷങ്ങളും കുട്ടികളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ സജീവമാണ് സമീറ റെഡ്ഡി.
https://www.instagram.com/p/B_6sCpMH5m0/
ദിവസങ്ങള്‍ക്ക് മുമ്പ് തമന്ന ഭാട്ടിയയും പില്ലോ ചലഞ്ചുമായി എത്തിയിരുന്നു. പിന്നീട് തരംഗമായത് ‘ഷോപ്പിംഗ് ബാഗ്’ ചലഞ്ചായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പില്ലോ ചലഞ്ചും, ബ്ലാങ്കറ്റ് ചലഞ്ചും, ഷോപ്പിംഗ് ബാഗ് ചലഞ്ചും ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments