GeneralLatest NewsMollywood

ഇതിന്റെ പിറകിലുള്ള കറുത്തകരങ്ങളുടെ ഫിംഗർ പ്രിന്റസും ഡിഎന്‍എ അനാലിസിസും കണ്ടുപിടിക്കാഞ്ഞിട്ടൊന്നുമല്ല!! ചീപ്പ് പൊളിറ്റിക്സ് താല്പര്യമില്ല’ വിമര്‍ശനവുമായി സംവിധായകന്‍

സിനിമയുടെ കൂടെ നിൽക്കുന്നവരെ പോസറ്റീവൽക്കരിക്കുന്ന അത്രത്തോളം പിന്നിൽ നിന്ന് കുത്തുന്നവർക്ക് നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാവുന്നുണ്ടെന്നതിന്റെ സെമിയോട്ടിക്സ് ആണിതെല്ലാം

മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ചെറുചിത്രമാണ് ‘നോണ്‍സെന്‍സ്’. പുതുമുഖമായ റിനോഷ് ജോര്‍ജ് നായകവേഷത്തില്‍ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് താനാണെന്ന് ആളുകളോട് പറയേണ്ടതിന്റെ ഗതികേടിലാണ് സിനിമയുടെ സംവിധായകന്‍ എം.സി ജിതിന്‍. ഗൂഗിളില്‍ ‘നോണ്‍സെന്‍സ്’ സിനിമയെക്കുറിച്ച്‌ സെര്‍ച്ച്‌ ചെയ്താല്‍ സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് സംഗീത് ശിവന്റെ പേരാണ് വരുന്നത്. ഇതിന്റെയൊക്കെ പിറകിലുള്ള കറുത്ത കരങ്ങളുടെ ഫിംഗര്‍ പ്രിന്റസും DNA അനാലിസിസും കണ്ടു പിടിക്കാഞ്ഞിട്ടൊന്നുമല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജിതിന്‍ വ്യക്തമാക്കുന്നു. ചീപ്പ് പൊളിറ്റിക്സ് താല്പര്യമില്ലാഞ്ഞിട്ടാണെന്നും സത്യമായിട്ടും ഇത് ഞാന്‍ തന്നെ ചെയ്ത സിനിമയാണെന്നും എം.സി ജിതിന്‍ പറയുന്നു.

എംസി ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എവിടെയോ എന്തോ ഒരു തകരാറു പോലെ… !!?

പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്. ഷൂട്ടിങ്ങിന്റെ കാലം മുതൽക്കെ തീരുമ്പോ തീരുമ്പോ അടുത്ത പണി കൃത്യമായി തേടി വരാറുണ്ട്.?

റിലീസ് കഴിഞ്ഞ് ഒന്നര വർഷമായിട്ടും, ഭാഷാഭേദമന്യേ ഇന്ത്യക്ക് അകത്തും പുറത്തും നോൺസെൻസ് ഇഷ്ടപ്പെടുകയും സംസാരിക്കപ്പെടുകയും ചെയ്യുമ്പോൾ, സിനിമയുടെ കൂടെ നിൽക്കുന്നവരെ പോസറ്റീവൽക്കരിക്കുന്ന അത്രത്തോളം പിന്നിൽ നിന്ന് കുത്തുന്നവർക്ക് നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാവുന്നുണ്ടെന്നതിന്റെ സെമിയോട്ടിക്സ് ആണിതെല്ലാം… !

ഇതിന്റെയൊക്കെ പിറകിലുള്ള കറുത്തകരങ്ങളുടെ ഫിംഗർ പ്രിന്റസും DNA അനാലിസിസും കണ്ടുപിടിക്കാഞ്ഞിട്ടൊന്നുമല്ല.
ചീപ്പ് പൊളിറ്റിക്സ് എനിക്ക് താല്പര്യമില്ലാഞ്ഞിട്ടാണ്.

സത്യമായിട്ടും ഇത് ഞാൻ തന്നെ ചെയ്ത സിനിമയാണ്….???

shortlink

Post Your Comments


Back to top button