കൊറോണ വൈറസ് വ്യാപത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണിനിടെ കുടുംബത്തോടൊപ്പം ഇന്ത്യവിട്ട് ബോളിവുഡ് നടി സണ്ണി ലിയോണി. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് താരം ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് പോയത്. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ യുഎസിലാണ് കുഞ്ഞുങ്ങള്‍ കൂടുതല്‍ സുരക്ഷിതരെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു
മാതൃദിന ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള സണ്ണിയുടെ പോസ്റ്റിലാണ് ഈ കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ലോസ് ആഞ്ചല്‍സിലെ വീട്ടിലാണ് ഇപ്പോള്‍ സണ്ണിയും കുടുംബവും.
“എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍. ജീവിതത്തിലേക്ക് കുഞ്ഞുങ്ങള്‍ വരുന്നതോടെ നമ്മുടെ പ്രഥമ പരിഗണന അവരായി മാറും, സ്വന്തം കാര്യങ്ങള്‍ പുറകിലേക്ക് മാറും.അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസില്‍ നിന്നും ഞങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു. ലോസ് ആഞ്ചലസിലുള്ള രഹസ്യ പൂന്തോട്ടത്തിലേക്കും വീട്ടിലേക്കും അവരെ എത്തിച്ചു. എന്റെ അമ്മയും ഞാനിത് തന്നെയാണ് ചെയ്യണമെന്നാകും ആഗ്രഹിച്ചിട്ടുണ്ടാവുക. മിസ് യൂ അമ്മ”. താരം കുറിച്ചു.
Post Your Comments