GeneralLatest NewsMollywood

വാറ്റുന്നതിന് ഡെയ്‌ലി 600 രൂപ ശമ്പളം. നൈറ്റ് കൂടെ നിൽക്കുവാണെങ്കിൽ 1200 രൂപ തരും; വാറ്റു ചാരായത്തിൽ നിന്നും ‘സാനിറ്റൈസർ’ !! പണികിട്ടിയത് നടി വിദ്യ വിജയകുമാറിന്

താൻ ശർക്കര കൊണ്ടുവരുന്ന ആളാണെന്നും ഈ സംരംഭത്തിന്റെ മെയിൻ ആള് കോഴിപ്പിള്ളി ദാസൻ ആണെന്നൊക്കെ അനൂപ്

വാറ്റു ചാരായത്തിൽ നിന്നും സാനിറ്റൈസർ. കേള്‍ക്കുമ്പോള്‍ തന്നെ എന്തോ ഗുലുമാല്‍ തോന്നുന്നില്ലേ. ഇതാ രസകരമായ ഒരു പണികിട്ടിയിടിക്കുകയാണ് നടി വിദ്യ വിജയകുമാറിന്. ഗുലുമാല്‍ പണി നല്‍കിയത് സുഹൃത്തായ സംവിധായകനും. പ്രാങ്ക് വിഡിയോകളിലൂടെ പരിചിതനായ അനൂപ് പന്തളമാണ് ഈ വീഡിയോയ്ക്ക് പിന്നില്‍.

പരസ്യ ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരം ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ‘ആഹാ’ എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സംവിധായകൻ ബിബിൻ പോളാണ് വിദ്യക്ക് അനൂപ് പന്തളം വഴി രസകരമായ പ്രാങ്ക് നൽകിയത്.

സംഭവമിങ്ങനെ… മോഡലായ വിദ്യയെ സാനിറ്റൈസറിന്റെ പരസ്യത്തിൽ അഭിനയിക്കാൻ വേണ്ടി പ്രഭൂസ് കുമാർ എന്ന പേരിലാണ് അനൂപ് വിളിക്കുന്നത്. കൊച്ചിയിലെ തിരുവനന്തപുരത്ത് നിന്നാണ് വിളിക്കുന്നത്. ആയുർവേദ സാനിറ്റൈസർ എന്നൊക്കെ പറഞ്ഞു തുടങ്ങിയതെങ്കിലും ഒടുവിൽ സംഭവം വാറ്റുചാരായമാണ് ഉദ്ദേശിക്കുന്നതെന്ന് പതിയെയാണ് വിദ്യക്ക് മനസിലായത്. താൻ ശർക്കര കൊണ്ടുവരുന്ന ആളാണെന്നും ഈ സംരംഭത്തിന്റെ മെയിൻ ആള് കോഴിപ്പിള്ളി ദാസൻ ആണെന്നൊക്കെ അനൂപ് പറഞ്ഞതോടെ വിദ്യ    എന്തോ സംശയത്തിലായി.

സംഭവം താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കാൻ നോക്കിയിട്ട് നടക്കാതായപ്പോൾ, ഇതുവരെ നിങ്ങൾ എന്റെ പ്രതിഫലം ചോദിക്കാത്തതെന്താ എന്നു വിദ്യ. ‘നമുക്ക് വാറ്റുന്നതിന് ഡെയ്‌ലി 600 രൂപ ശമ്പളം. നൈറ്റ് കൂടെ നിൽക്കുവാണെങ്കിൽ 1200 രൂപ തരും, വിറക് മാറ്റി വയ്ക്കനൊക്കെ കൂട്ടി..”.എന്ന് അനൂപിന്റെ മറുപടി. അതോടെ പൊലീസിനെ വിളിക്കുമെന്നും ചേട്ടന് വല്ല അസുഖവുമുണ്ടോ എന്നൊക്കെ വിദ്യ. അവസാനം അനൂപ് തന്നെ സസ്പെൻസ് പൊട്ടിച്ചു. രസകരമായ ഈ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

മുമ്പ് നടി അഹാനയ്ക്കും ഇത്തരത്തില്‍ ഒരു പണി കിട്ടിയിരുന്നു

shortlink

Related Articles

Post Your Comments


Back to top button