ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. അതില്‍ നിന്നും മുക്തമാകാന്‍ രാജ്യമെങ്ങും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനിമാഷൂട്ടിങ്ങും നിര്‍ത്തിവെച്ചിരുന്നു. ഇപ്പോഴിതാ സിനിമാത്തിരക്കുകളില്‍ നിന്നകന്ന് സാമൂഹ്യ സേവനരംഗത്ത് സജീവമാവുകയാണ് സിനിമാസംഘടനകള്‍.
സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായം എത്തിച്ചുകൊടുക്കുന്നതിനു പിന്നാലെ തെരുവില്‍ കഴിയുന്നവര്‍ക്ക് താങ്ങാകാനും സംഘടനകള്‍ ശ്രമിക്കുന്നുണ്ട്.
തെരുവില്‍ കഴിയുന്ന നിരാംലബരെ കുളിപ്പിക്കാന്‍ മൊബൈല്‍ ബാത്ത് സര്‍വീസുമായി ‘അമ്മ’ സംഘടന രംഗത്ത്. നടന് വിനു മോഹനും ഭാര്യ വിദ്യയും സുഹൃത്തുക്കളും തെരുവില്‍ കഴിയുന്നവരെ കുളിപ്പിക്കാന്‍ കുറച്ചു നാളുകളായി സജീവമാണ്. ശുചിത്വം പാലിച്ച് കൊറോണ വൈറസ് വ്യാപനം തടയുക എന്ന ഉദ്ദേശത്തില്‍ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ പരിസരത്ത് നടത്തുന്ന സേവനത്തിന്റെ ചിത്രങ്ങള്‍ വിനു മോഹന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
Post Your Comments