GeneralKollywoodLatest News

എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവളുടെ കൈയിലുള്ള കുട്ടിയുടെ അമ്മയ്ക്ക് മാതൃദിനാശംസകള്‍ ; നയന്‍സിന് ആശംസയുമായി വിഘ്നേഷ്

മാതൃദിനാശംസകള്‍ മിസിസ് കുര്യന്‍. ഈ സുന്ദരിക്കുട്ടിയെ നന്നായി വളര്‍ത്തി നിങ്ങള്‍. ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേ. നന്ദി അമ്മു

 ലോക മാതൃദിനത്തില്‍ അമ്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ പങ്കുവച്ചിരുന്നു. എന്നാല്‍ വ്യത്യസ്തമാര്‍ന്ന ആശംസയുമായി എത്തി ആരാധകരെ രസിപ്പിച്ചിരിക്കുകയാണ് തമിഴ് ചലച്ചിത്ര സംവിധായകന്‍ വിഘ്നേഷ് ശിവന്‍. തന്റെ അമ്മായിയമ്മയ്ക്കും ഭാവിയില്‍ തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവള്‍ക്കും കൂടിയാണ് വിഘ്നേഷ് ആശംസകള്‍ നേര്‍ന്നത്.

നടി നയന്‍താരയും വിഘ്നെഷും പ്രണയത്തില്‍ ആണ്. ഇരുവരും അവധികാലം ഒന്നിച്ചു ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നയന്‍താരയും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അമ്മായി അമ്മയ്ക്ക് താരം മാതൃദിനാശംസകള്‍ കുറിക്കുന്നു.

“മാതൃദിനാശംസകള്‍ മിസിസ് കുര്യന്‍. ഈ സുന്ദരിക്കുട്ടിയെ നന്നായി വളര്‍ത്തി നിങ്ങള്‍. ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേ. നന്ദി അമ്മു,” നയന്‍താരയും അമ്മയും ഒന്നിച്ചുള്ള ചിത്രത്തിന് വിഘ്നേഷ് നല്‍കിയ അടിക്കുറിപ്പ്.

“ഭാവിയില്‍ എനിക്കുണ്ടാകാന്‍ പോകുന്ന കുട്ടികളുടെ അമ്മയുടെ കൈയിലുള്ള കുട്ടിയുടെ അമ്മയ്ക്ക് മാതൃദിനാശംസകള്‍,” എന്ന അടിക്കുറിപ്പോടെ നയന്‍താരയുടെ ചിത്രവും വിഘ്നേഷ് പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button