BollywoodGeneralLatest News

‘ആ രോഗം കാരണം രണ്ടു തവണ ഗര്‍ഭം അലസി’ വാടക ഗര്‍ഭപാത്രം തിരഞ്ഞെടുക്കാനുള്ള കാരണമിതെന്നു നടി ശില്പ

വിയാന് ശേഷം ഒരു കുട്ടി കൂടി വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആന്റിഫോസ്‌ഫോളിപിഡ് സിന്‍ഡ്രോം (എപിഎല്‍എ) എന്നെ ബാധിച്ചിരുന്നു.

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് ശില്‍പ്പ ഷെട്ടി. ഒരു മകനാണ് താരത്തിന് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ വാടക ഗര്‍ഭപാത്രത്തിലൂടെ മകള്‍ സമീക്ഷ കൂടി ഈ കുടുംബത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഇതിനെ പലരും അഭിനന്ദിച്ച്‌ എത്തിയെങ്കിലും ചിലര്‍ നടിയ്ക്കെതിരെ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കാമായിരുന്നു എന്നാണ് വിമര്‍ശകര്‍ ശില്‍പ്പക്കെതിരെ കൂടുതലും പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ വാടക ഗര്‍ഭപാത്രം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

“വിയാന് ശേഷം ഒരു കുട്ടി കൂടി വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആന്റിഫോസ്‌ഫോളിപിഡ് സിന്‍ഡ്രോം (എപിഎല്‍എ) എന്നെ ബാധിച്ചിരുന്നു. അതിനാല്‍ രണ്ടു തവണ ഗര്‍ഭം അലസി” എന്ന് ശില്‍പ്പ ഒരു മാധ്യമത്തോട് പങ്കുവച്ചു.

“വിയാന്‍ ഒറ്റക്കുട്ടിയായി വളരാന്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം സഹോദരങ്ങളുള്ളതിന്റെ വില എനിക്കറിയാം. അതോടെ ദത്തെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സാധിച്ചില്ല. പിന്നീടാണ് വാടക ഗര്‍പാത്രത്തിലേക്ക് തിരിയുന്നത്. മൂന്നു ശ്രമങ്ങള്‍ക്ക് ശേഷമാണ് സമീക്ഷ ജനിച്ചത്” ശില്‍പ്പ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button