GeneralLatest NewsMollywood

സ്ലിം ബ്യൂട്ടിയാകാന്‍ ജിമ്മില്‍ പോയാല്‍ എന്റെ മക്കള്‍ പട്ടിണിയാകും; നടി ശരണ്യ മോഹന്‍

രണ്ട് വാവകളാണ് എനിക്ക്.പദൂം പൂര്‍ണീം', ജീവിതത്തില്‍ കുഞ്ഞുങ്ങളുടെ ഇഷ്ടത്തിനാണ് മുന്‍തൂക്കമെന്നും ശരണ്യ പറയുന്നു

ബാലതാരമായി സിനിമയിലേയ്ക്ക് എത്തുകയും പിന്നീട് തിളക്കമാര്‍ന്ന വേഷങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയ നടിയായി മാറിയ ശരണ്യ മോഹന്‍ വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം മനോഹരമായ കുടുംബ ജീവിതം ആസ്വദിക്കുന്ന താരം സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

സമീപകാലത്ത് സോഷ്യല്‍ മീഡിയകളില്‍ ബോഡി ഷെയ്മിങ്ങിന് ശരണ്യ ഇരയായി. ഇതിനെതിരെ താരത്തിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ‘സ്ലിം ബ്യൂട്ടിയാകാന്‍ ഞാന്‍ ജിമ്മില്‍ പോയാല്‍ എന്റെ മക്കള്‍ പട്ടിണിയാകും’ എന്നായിരുന്നു ശരണ്യയുടെ പ്രതികരണം.

‘രണ്ട് വാവകളാണ് എനിക്ക്.പദൂം പൂര്‍ണീം’, ജീവിതത്തില്‍ കുഞ്ഞുങ്ങളുടെ ഇഷ്ടത്തിനാണ് മുന്‍തൂക്കമെന്നും ശരണ്യ പറയുന്നു. സമീപകാലത്ത് താന്‍ ബോഡി ഷെയ്മിങ്ങിനിരയായപ്പോള്‍ വിഷമിച്ചത് കുടുംബമാണെന്നും തനിക്കത് വലിയ കാര്യമായി തോന്നിയിട്ടില്ലെന്നും ശരണ്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button