CinemaGeneralLatest NewsMollywoodNEWS

ഞങ്ങളുടെ വര്‍ഷങ്ങളായുള്ള ആ ശീലത്തിനാണ് സഡന്‍ ബ്രേക്ക് വീണത്: സരിത ജയസൂര്യ

പിന്നെ അവര്‍ മൂന്നു പേരും കൂടി സിനിമ കാണലാണ്

തന്‍റെ വീട്ടിലെ ലോക്ഡൗൺ ദിനങ്ങള്‍ എങ്ങനെയന്നു വിവരിക്കുകയാണ് ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ. ലോക്ഡൗൺ കാരണം വര്‍ഷങ്ങളായുള്ള ഒരു ശീലത്തിനു സഡന്‍ ബ്രേക്ക് വീണെന്നും ആ നിമിഷങ്ങള്‍ വല്ലാതെ മിസ്‌ ചെയ്യുന്നുവെന്നും സരിത ജയസൂര്യ പറയുന്നു. ഈ സമയം മക്കളെ ശ്വസിക്കുന്ന കര്‍ക്കശകാരിയായ അമ്മയാകാന്‍ തനിക്ക് താല്പര്യമില്ലെന്നും അവര്‍ ആഗ്രഹിക്കുന്നത് പോലെ സമയം ചെലവിടാന്‍ അനുവാദം നല്‍കുമെന്നും സരിത ജയസൂര്യ ലോക്ഡൗൺ ദിനങ്ങളിലെ വീട്ടു വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.

സരിത ജയസൂര്യയുടെ വാക്കുകള്‍

“മക്കളുടെ സ്കൂള്‍ വാട്സ്അപ് ഗ്രൂപ്പുകളില്‍ ഓരോ ദിവസവും ചെയ്യണ്ട ആക്റ്റിവിറ്റീസ് ലിസ്റ്റ് വരും. അത് വന്നാല്‍ പിന്നെ അച്ഛനും മക്കളും അതിന്‍റെ പിന്നാലെയാണ്. വൈകുന്നരമാകുമ്പോള്‍ അത് തീരും. പിന്നെ അവര്‍ മൂന്നു പേരും കൂടി സിനിമ കാണലാണ്. രാത്രി ഉറങ്ങാനും രാവിലെ ഉണരാനും പതിവിലും വൈകും. ഞാന്‍ നിര്‍ബന്ധിച്ച് ഉണര്‍ത്താനൊന്നും പോകാറില്ല. ഈ സമയം അവര്‍ ആഗ്രഹിക്കുന്നത് പോലെ ചെലവിടട്ടെ എന്ന് കരുതും. ജയന്‍ വീട്ടിലുള്ള സമയത്തെല്ലാം ഞങ്ങള്‍ നാല് പേരും ഒരുമിച്ച് രാത്രി നഗരത്തിലൂടെ ഡ്രൈവിന് ഇറങ്ങും. വര്‍ഷങ്ങളായുള്ള ശീലമാണ്. അത് മാത്രമാണ് മിസ്‌ ചെയ്യുന്നത്”. സരിത ജയസൂര്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button