GeneralLatest NewsMollywood

‘ഈ സ്‌നേഹം താന്‍ അര്‍ഹിക്കുന്നുണ്ടോയെന്ന് അറിയില്ല; എന്നാലും തീവ്രമായി ആഗ്രഹിക്കുന്നു’; സായി പല്ലവി

നമ്മുടെ ചുറ്റും ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെത്തുടര്‍ന്ന് ഞാന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്.

പ്രേമം എന്ന ചിത്രത്തിലെ മലര്‍ മിസ്സായി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായി പല്ലവി. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യന്‍ താരറാണിയായി മാറിയ സായി പല്ലവിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോള്‍ ജന്മദിനാശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സായ് പല്ലവി.

താനിപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെങ്കിലും എല്ലാവരുടേയും സ്നേഹം തന്റെ മനസു നിറച്ചെന്നും താരം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിക്കുന്നു.

എവിടെനിന്ന് തുടങ്ങണമെന്നും എന്ത് എഴുതണമെന്നും എനിക്ക് അറിയില്ല. നമ്മുടെ ചുറ്റും ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെത്തുടര്‍ന്ന് ഞാന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഇത്തവണത്തെ ബര്‍ത്ത്ഡേ ആഘോഷമാക്കാനുള്ള മൂഡില്‍ അല്ല. എന്നാല്‍ നിങ്ങളുടേയെല്ലാം സ്നേഹം എന്നിലെത്തിയപ്പോള്‍ ഞാന്‍ ‌ഊര്‍ജ്ജസ്വലയായി. ഈ സ്‌നേഹം താന്‍ അര്‍ഹിക്കുന്നുണ്ടോയെന്ന് അറിയില്ല. എന്നാലും തീവ്രമായി ആഗ്രഹിക്കാന്‍ നിങ്ങള്‍ എന്നെ പ്രേരിപ്പിച്ചു. ഇത് തിരിച്ചു തരാന്‍ എന്നെ കൊണ്ട് കഴിയുന്നത് ഞാന്‍. എല്ലാവര്‍ക്കും സന്തോഷവും ആരോ​ഗ്യവും നേരുന്നു. – സായി പല്ലവി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button