ശരീരികമായ ചലനങ്ങള്‍കൊണ്ട് മലയാള സിനിമയില്‍ ചിരിയുടെ വിസ്മയം തീര്ത്തതാരമാണ് ഇന്ദ്രന്‍സ്. നായകനായും ഹാസ്യതാരമായും വില്ലനായും മലയാളികളെ അമ്ബരപ്പിച്ച ഇന്ദ്രന്‍സ് ഹാസ്യതാരമായത് അമ്മയുടെ ശാപം കൊണ്ടാണെന്ന് പറയുകയാണ് താരം. കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് അമ്മ പറഞ്ഞ വാക്കുകള്‍ സത്യമാവുകയായിരുന്നു എന്നാണ് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
”അമ്മയുടെ കണ്ണീരില്‍ നിന്നാണ് താന്‍ മലയാളികളുടെ ഇന്ദ്രന്‍സായി മാറിയത്. കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് ഒരിക്കല്‍ നേരം വൈകി വീട്ടില്‍ കയറി ചെന്നു. അന്ന് അമ്മ പറഞ്ഞു, ‘കുളിക്കത്തുമില്ല, പഠിക്കത്തുമില്ല.. നിന്നെ കണ്ടിട്ട് നാട്ടുകാര്‍ ചിരിക്കുമെന്ന്’.. അതങ്ങനെ തന്നെ സംഭവിച്ചു. സ്ക്രീനില്‍ മുഖം തെളിയുമ്ബോഴേ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി- ഇന്ദ്രന്‍സ് പറഞ്ഞു.
ചെറുപ്പത്തില്‍ ദീനക്കാരനും കുരുത്തംകെട്ടവനുമായ തന്നെ കൊണ്ട് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് കയ്യും കണക്കുമില്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. കഴിഞ്ഞ ദിവസം മാതൃദിനത്തില്‍ താരം അമ്മയ്ക്കൊപ്പമുള്ള മനോഹരചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
Post Your Comments