CinemaGeneralMollywoodNEWS

ഞാന്‍ അവര്‍ക്ക് മമ്മൂട്ടിയായിരുന്നു: അന്ന് രവി വള്ളത്തോള്‍ പറഞ്ഞത്!

1980-കളില്‍ ഭാര്യ മരിച്ച കുറെ കഥാപാത്രങ്ങള്‍ മമ്മൂട്ടി സിനിമകളില്‍ ചെയ്തിരുന്നു

സാമ്പത്തികത്തിന് വേണ്ടി കലയെ ആശ്രയിച്ച കലാകാരന്‍ ആയിരുന്നില്ല രവി വള്ളത്തോള്‍ എന്ന അതുല്യ പ്രതിഭ. കല തന്നെയാണ് ധനം എന്ന് വിശ്വസിച്ചിരുന്ന രവി വള്ളത്തോളിന്റെ ഒരു പഴയകാല അഭിമുഖം കേരള കൗമുദി ആഴ്ചപതിപ്പില്‍ വീണ്ടും പ്രസിദ്ധീകരിക്കുക്കുമ്പോള്‍ ആ ഓര്‍മ്മകളുടെ തിളക്കം വീണ്ടും വര്‍ദ്ധിക്കുകയാണ്. താന്‍ ഒരു സമയത്ത് സീരിയല്‍ മമ്മൂട്ടി എന്നായിരുന്നു അറിയപ്പെട്ടതെന്നും അതിന്റെ കാരണത്തെക്കുറിച്ചും രവി വള്ളത്തോള്‍ അന്നത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു, കൂടാതെ അടൂര്‍ ഗോപാല കൃഷ്ണന്‍റെ സിനിമകളില്‍ അഭിനയിച്ചതിനെക്കുറിച്ചും  രവി വള്ളത്തോള്‍ മനസ്സ് തുറന്നിരുന്നു.

“സീരിയലില്‍ കണ്ടതോടെ എന്നെ പലരും മിനിസ്ക്രീന്‍ മമ്മൂട്ടി എന്ന് പറയുന്നു. മമ്മൂട്ടി നിര്‍മ്മിച്ച ‘ജ്വാലയായ്’ എന്ന സീരിയലിലേക്ക് ക്ഷണിച്ച അവസരത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ എന്നെ അഭിസംബോധന ചെയ്തത്. 1980-കളില്‍ ഭാര്യ മരിച്ച കുറെ കഥാപാത്രങ്ങള്‍ മമ്മൂട്ടി സിനിമകളില്‍ ചെയ്തിരുന്നു,അത്തരം കഥാപാത്രങ്ങളായിരുന്നു സീരിയലില്‍ എനിക്കും കിട്ടിയത്. അതുകൊണ്ടാവാം മിനി സ്ക്രീന്‍ മമ്മൂട്ടി എന്ന് വിളിക്കുന്നതെന്ന് തോന്നുന്നു”.

“അടൂര്‍ സാറുമായി നല്ല അടുപ്പമുണ്ടെനിക്ക്, അദ്ദേഹത്തിന്റെ കുറച്ചു നല്ല സിനിമകളില്‍ ഭാഗമാകാന്‍ കഴിഞ്ഞു. അദ്ദേഹത്തെ പോലെ ലോകമറിയുന്ന ഒരു സംവിധായകന്റെ സിനിമയില്‍  നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. പിന്നെയും എന്നെ സിനിമയിലും ശ്രദ്ധേയമായ ഒരു കഥാപാത്രം കിട്ടിയിട്ടുണ്ട്. പക്ഷെ അടൂര്‍ സിനിമകള്‍ വിലയിരുത്താനൊന്നും ഞാന്‍ ആളല്ല”.

shortlink

Related Articles

Post Your Comments


Back to top button