മാതൃദിനത്തിൽ തന്റെ കുട്ടിക്കാലത്തെ ഒരനുഭവം പങ്കുവച്ചുകൊണ്ടു ആശംസകള്‍ നേര്‍ന്നു മലയാളത്തിന്റെ പ്രിയ നടന് ബാല. സ്കൂളിൽ പോയി വരുമ്പോൾ വീട്ടിൽ അമ്മയെ കാണാതിരുന്നതിന് ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും അക്കാര്യം എന്നും തന്റെ അമ്മ പറയാറുണ്ടെന്നും ബാല പറയുന്നു. അമ്മയ്ക്കും മകൾ അവന്തികയ്ക്കുമൊപ്പമുള്ള വിഡിയോ ഷയര്‍ ചെയ്താണ് താരത്തിന്റെ ആശംസ
‘ഒരു മകൻ അമ്മയെ സ്നേഹിക്കുന്നതിലും ആയിരം ഇരട്ടി അമ്മ തന്റെ മകനെ സ്നേഹിക്കുന്നുണ്ട്. ഇന്ന് ലോക്ഡൗൺ ആണ്. അമ്മയെ നേരിട്ട് കാണാൻ കഴിയില്ല. ഹാപ്പി മദേർസ് ഡേ. അമ്മ ഉണ്ടെങ്കിൽ മാത്രമേ ഞങ്ങളെല്ലാം നന്നായി ഇരിക്കൂ. അമ്മയെ നേരിട്ട് കാണാൻ കഴിയാതെ പിരിഞ്ഞിരിക്കുന്ന എല്ലാ മക്കൾക്കും ഇത് സമർപ്പിക്കുന്നു.’–ബാല പറഞ്ഞു.
Post Your Comments