കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച യുവസംവിധായകനും നടനുമായ ജിബിറ്റ് ജോര്‍ജിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു നടിയും അവതാരകയുമായ നന്ദിനി ശ്രീ. കോഴിപ്പോര് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് വര്‍ക്ക് ചെയ്തത്. ചിത്രത്തിലെ സംവിധായകന്‍കൂടിയായിരുന്നു ജിബിറ്റ്. താരം ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് നന്ദിനി ശ്രീ ഫേയ്സ്ബുക്കില്‍ കുറിച്ചത്.
‘ഈ വാര്‍ത്ത സത്യമാകില്ലെന്നായിരുന്നു പ്രതീക്ഷ. കോഴിപ്പോര് സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനിയച്ചപ്പോഴാണ് ജിബിറ്റിനെ കൂടുതല്‍ അറിയാനായത്. ആ ദിവസമാണ് ഏത്ര മികച്ച നടനാണ് അദ്ദേഹമെന്നറിഞ്ഞ് ഞാന്‍ അമ്ബരന്നത്. ഏറെ കഴിവുകളുള്ളയാളാണ്. ഏറെ സൗഹൃദമനോഭാവമുള്ളയാളായിരുന്നു, നിര്‍ത്താതെ സംസാരിക്കുന്നയാളായിരുന്നു. ഏറെ ഉത്സാഹമുള്ളയാള്. നിങ്ങളിനി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ല. ഞാന്‍ അവസാനം അപ്ലോഡ് ചെയ്ത പോസ്റ്റ് വരെ ലൈക്ക് ചെയ്തിട്ടുണ്ടായിരുന്നു. അവസാനം എന്നോട് പറഞ്ഞത്, അടുത്ത സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്… നമുക്ക് ചെയ്യണ്ടേ?? എന്നായിരുന്നു.. മികച്ചൊരു സ്ഥലത്താണ് നിങ്ങളിപ്പോള്‍ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഈ നഷ്ടം മറികടക്കാനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെ വല്ലാതെ മിസ് ചെയ്യും’- നന്ദിനി ശ്രീ കുറിച്ചു.
Post Your Comments