![](/movie/wp-content/uploads/2020/05/poonm.jpg)
ലോക്ഡൗൺ ലംഘിച്ച് കാറില്‍ സുഹൃത്തിനൊപ്പം കറങ്ങിയ നടിയും മോഡലുമായ പൂനം പാണ്ഡെ അറസ്റ്റിൽ. മുംബൈയിലെ മറൈൻ ഡ്രൈവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സംവിധായകനായ സാം അഹമ്മദാണ് താരത്തിനൊപ്പം കാറിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ ലംഘിച്ച ഇരുവർക്കും നോട്ടീസ് നൽകിയതായും പൊലീസ് വ്യക്തമാക്കി. ഇരുവർക്കുമെതിരെ ഐ.പി.സി സെക്ഷൻ 188, 269 തുടങ്ങിയ വകുപ്പുകൾക്കൊപ്പം ദേശീയ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്
Post Your Comments