ലോക്ഡൗൺ ദിവങ്ങളില്‍ ബാപ്പയുടെയും മക്കളുടെയും ബഹളത്തെക്കുറിച്ച് പറയുന്ന ആസിഫ് അലിയുടെ ഭാര്യ സമ തന്റെ വലിയ ഒരു വിഷമത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ആസിഫിന്‍റെ ഉമ്മയേയും ബാപ്പയേയും കാണാന്‍ കഴിയാതെ കൊച്ചിയില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് സമയുടെ തുറന്നു പറച്ചില്‍.
“ഇപ്പോള്‍ അച്ഛനും മക്കളും ഫുള്‍ ടൈം പാട്ട് വച്ച് ഡാന്‍സ് കളിക്കലാണ്. ഞങ്ങളുടെ ഫ്ലാറ്റിനോട് ചേര്‍ന്ന് ഒരു ഗാര്‍ഡന്‍ ഏരിയയുണ്ട്. അവിടെ സ്പീക്കറൊക്കെ വച്ച് ഫുള്‍ ഡാന്‍സാണ്. ആദുവിന് റോക്ക് സ്റ്റാര്‍ ആകാനാണ് ഏറ്റവും ഇഷ്ടം. പാട്ട് തുടങ്ങിയാല്‍ ഉടന്‍ ജാക്കറ്റിട്ട് ഇറങ്ങും. ഇടയ്ക്ക് വന്നു ജാക്കറ്റ് മാറും. സ്റ്റേജില്‍ റോക്ക് സ്റ്റാഴ്സ് അങ്ങനെയാണ് പോലും. ആകെയുള്ള വിഷമം ആസിഫിന്‍റെ ഉപ്പാനെയും ഉമ്മാനെയും കാണാന്‍ കഴിയാത്തതാണ്. അവര്‍ തൊടുപുഴയിലെ വീട്ടിലാണ്. അനിയന്‍ അസ്കറും അവിടെയാണ്. സാധാരണ എല്ലാ ആഴ്ചയും ഞങ്ങള്‍ അങ്ങോട്ട് പോകാറുണ്ട്. വീഡിയോ കോള്‍ ചെയ്യുമെങ്കിലും മക്കളെ നേരിട്ട് കാണാന്‍ കഴിയാത്തതിന്റെ സങ്കടമുണ്ട് അവര്‍ക്ക്. കുട്ടികളും അവരെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ലോക്ഡൗൺ അവസാനിച്ചിട്ട് വേണം തൊടുപുഴയ്ക്ക് പോകാന്‍”. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സമ പറയുന്നു.
Post Your Comments