മുംബൈ: കോവിഡ് മുക്തയായതിന് പിന്നാലെ പ്ലാസ്മ ദാനം ചെയ്ത് ബോളിവുഡ് നടി സോആ മൊറാനി. നിര്‍മ്മാതാവ് കരിം മൊറാനിയുടെ മകളാണ് സോആ. കഴിഞ്ഞ മാസം കോവിഡ് ബാധിച്ച താരം പൂര്‍ണ്ണമായി രോഗ മുക്തയായതിന് പിന്നാലെയാണ് പ്ലാസ്മ ദാനം ചെയ്തത്. സൂപ്പര്‍ കൂള്‍ എന്നാണ് പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ ദാനം ചെയ്തതിനോട് പ്ലാസ്മ നല്കുന്ന ചിത്രവും പങ്കുവച്ച് താരം പ്രതികരിച്ചത്.
പ്ലാസ്മാതെറാപ്പി ട്രയലുകള്‍ക്കായി ഇന്ന് എന്റെ രക്തം ദാനം ചെയ്തെന്നും കോവിഡ് രോഗം ബാധിച്ചവരെ രക്ഷിക്കാന്‍ കോവിഡ് മുക്തരായ എല്ലാ രോഗികളും പ്ലാസ്മ ദാനം ചെയ്യണമെന്ന് സോആ പറഞ്ഞു. അവര്‍ എനിക്ക് ഒരു സര്‍ട്ടിഫിക്കറ്റും അഞ്ഞൂറ് രൂപയും നല്കി. വെറുതെ പറയുന്നതല്ല, എനിക്ക് ഇന്ന് വളരെ രസകരമായി തോന്നിയെന്നും ആശുപത്രിയില്‍ താന്‍ സുരക്ഷിതയായിരുന്നുവെന്നും സോആ പ്രതികരിച്ചു.
https://www.instagram.com/p/B_9_iNXDtQJ/?utm_source=ig_embed
സോആയ്ക്ക് പിന്നാലെ പിതാവും ബോളിവുഡ് നിര്‍മ്മാതാവുമായ കരിം മൊറാനിക്കും മാര്‍ച്ച് ആദ്യം ശ്രീലങ്കയില്‍ നിന്ന് തിരിച്ചെത്തിയ സഹോദരി ഷാസയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് പകുതിയിലാണ് സോആ രാജസ്ഥാനില്‍ നിന്ന് എത്തിയത്.
Post Your Comments